HOME
DETAILS

സര്‍ക്കാര്‍ മലക്കം മറിഞ്ഞു; കാണാതായവര്‍ക്ക് ഉടന്‍ സഹായമില്ല

  
backup
December 30 2017 | 02:12 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d



തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കും മരണപ്പെട്ടവര്‍ക്കുമുള്ള സഹായം നല്‍കുന്നതില്‍നിന്ന് സര്‍ക്കാര്‍ മലക്കം മറിഞ്ഞു. എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ സഹായം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാട് ഉന്നത ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് കാണാതായവര്‍ക്കുള്ള സഹായധനം ഇപ്പോള്‍ നല്‍കേണ്ടെന്നു തീരുമാനിച്ചത്.
നേരത്തെ മരണപ്പെട്ടവര്‍ക്ക് നല്‍കുന്ന 20 ലക്ഷം രൂപ കാണാതായവര്‍ക്ക് നല്‍കാനും പലിശ മാസം തോറും കിട്ടത്തക്ക രീതിയില്‍ അഞ്ചു വര്‍ഷത്തേയ്ക്ക് ഫിക്‌സഡ് ഡിപ്പോസിറ്റ് ഇടാനുമായിരുന്നു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. കാണാതായവര്‍ക്ക് നഷ്ടപരിഹാരം ഏഴു വര്‍ഷം മുന്‍പ് നല്‍കുന്നതിനു വ്യവസ്ഥയില്ല.
ഓഖി ദുരന്തത്തെ പ്രത്യേക സാഹചര്യമായി കണക്കാക്കി കാണാതായവര്‍ക്കും നഷ്ടപരിഹാരം നല്‍കാനായിരുന്നു തീരുമാനിച്ചത്.
കാണാതായവര്‍ക്ക് വ്യക്തമായ കണക്കില്ലാത്തതിനാലും എഫ്.ഐ.ആര്‍ ഔദ്യോഗിക രേഖയല്ലാത്തതുകൊണ്ടും നഷ്ടപരിഹാരം നല്‍കുന്നതില്‍ നിയമ പ്രശ്‌നങ്ങളുണ്ടെന്ന് ചീഫ് സെക്രട്ടറി കെ.എം എബ്രഹാമും ധന വകുപ്പും മുഖ്യമന്ത്രിയെ ധരിപ്പിച്ചു. സര്‍ക്കാര്‍ കണക്ക് പ്രകാരം 143 പേരെ മാത്രമേ കാണാതായുള്ളൂ എന്നാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറയുന്നത്. എന്നാല്‍, കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നത് 261 പേരെ കാണാനില്ലെന്നാണ്. ലത്തീന്‍ സഭയുടെ കണക്കില്‍ 315 പേരെ കാണാനില്ല.
എഫ്.ഐ.ആര്‍ ഇട്ടവര്‍ക്കു മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മറ്റുള്ളവര്‍ പരാതിയുമായി വന്നേക്കും. അത് പുതിയ വിവാദത്തിന് വഴി തുറക്കും. വിശദമായ അന്വേഷണം കഴിഞ്ഞശേഷം മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
കാണാതായവരെ സംബന്ധിച്ച് റവന്യൂ, ഫിഷറീസ്, പൊലിസ്, ദുരന്തനിവാരണ വിഭാഗം എന്നിവര്‍ ചേര്‍ന്ന് പട്ടിക പുനഃക്രമീകരിക്കും. പൊലിസ് എഫ്.ഐ.ആര്‍ പ്രകാരം, ഓഖി ദുരന്തത്തില്‍ ഫൈബര്‍ ബോട്ടുകളില്‍ പോയ 95 പേരും യന്ത്രബോട്ടുകളില്‍ പോയ 31 പേരും ഉള്‍പ്പെടെ 126 മലയാളികളെ ആണ് കാണാതായത്. ഇതിനു പുറമെ, കാണാതായെന്നു പരാതി ലഭിച്ച 17 കേസുകളില്‍ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കാനുണ്ട്.
എഫ്.ഐ.ആര്‍ എടുത്ത കേസുകളില്‍ വീടുകളില്‍ വില്ലേജ് ഓഫിസര്‍, എസ്.ഐ, ഫിഷറീസ് വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ എന്നിവര്‍ നേരിട്ടെത്തി അന്വേഷിക്കും. ഇവര്‍ തയാറാക്കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളും. മത്സ്യത്തൊഴിലാളികളുടെ ആശ്രിതരെ വില്ലേജ് ഓഫിസുകളിലേക്ക് വിളിച്ചുവരുത്താന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  19 days ago
No Image

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍.ഡി.എ മുന്നേറ്റം; തൊട്ടു പിന്നാലെ ഇന്‍ഡ്യ 

National
  •  19 days ago
No Image

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു; ആദ്യ ലീഡ് ചേലക്കരയില്‍ എല്‍.ഡി.എഫ്, പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടില്‍ പ്രിയങ്ക കുതിപ്പ്

Kerala
  •  19 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  19 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  19 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago