HOME
DETAILS
MAL
തമിഴ്നാട് ദിനകരന് സത്യപ്രതിജ്ഞ ചെയ്തു
backup
December 30 2017 | 02:12 AM
ചെന്നൈ: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടിയ എ.ഐ.എ.ഡി.എം.കെ വിമത നേതാവ് ടി.ടി.വി ദിനകരന് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. മുന്‍ മുഖ്യമന്ത്രി ജയലളിത മരണശേഷം ഒഴിവുവന്ന സീറ്റില്‍ മത്സരിച്ചാണ് ദിനകരന് വമ്പന്‍ ജയം നേടിയത്. ദിനകരന് സ്പീക്കര്‍ പി ധനപാലന് സത്യവാചകം ചൊല്ലിക്കൊടുത്തു. ദിനകരന്റെ അനുയായികള്‍, അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍, അടുത്ത സുഹൃത്തുക്കളായ തങ്കതമിഴ്സെല്വന്, പി വെട്രിവേല്‍ എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."