മുംബൈയില്‍ വന്‍തീപിടിത്തം 14 മരണം
മുംബൈ: സേനാപതി മാര്‍ഗിലെ കമല മില്‍സ് കോംപൗണ്ടിലുണ്ടായ തീപ്പിടുത്തത്തില്‍ 14 മരണം. 50ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. വ്യാഴാഴ്ച്ച അര്‍ധരാത്രിയോടെയാണ് തീപ്പിടുത്തമുണ്ടായത്. ഇത് മരണനിരക്ക് ഉയരുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനും തിരിച്ചടിയായി. സേനാപതി മാര്‍ഗിലെ നാലുനില കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്. പരുക്കേറ്റവരെ സമീപത്തെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീപ്പിടുത്തമുണ്ടായ കമല്‍ മില്‍സ് ആഢംബര റെസ്റ്റോറന്റുകളും മറ്റ് വന്‍കിട വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന കേന്ദ്രമാണ്. അതേസമയം ശ്വാസം മുട്ടിയാണ് പലരും മരിച്ചതെന്ന് പൊലിസ് പറഞ്ഞു. കെട്ടിട്ടത്തിന്റെ മൂന്നാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. മോജോ ബ്രിസ്റ്റോ എന്ന ഹോട്ടലില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. 30 മിനുട്ടിനുള്ളില്‍ സമീപത്തെ കെട്ടിടങ്ങള്‍ മുഴുവന്‍ തീപ്പിടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
നിരവധി വാര്‍ത്താചാനലുകളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത് ഈ പ്രദേശത്താണ്. തീപ്പിടുത്തമുണ്ടായതോടെ ഇവരുടെ പ്രവര്‍ത്തനവും തടസ്സപെട്ടിട്ടുണ്ട്. എട്ടോളം ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീ നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു.
മരിച്ച സ്ത്രീകള്‍ ഇവിടെ പിറന്നാള്‍ ആഘോഷത്തിനായി എത്തിയതായിരുന്നു. തീപ്പിടിത്തമുണ്ടായപ്പോള്‍ ഇവര്‍ രക്ഷപ്പെടാനായി ബാത്ത്‌റൂമിലേക്ക് ഓടിക്കയറി. എന്നാല്‍ ഇവര്‍ ഇവിടെ രക്ഷപ്പെടാനാവാത്ത വിധം കുടുങ്ങിപോയെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടികളിലൊരാളുടെ മുത്തച്ഛന്‍ പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് ബാര്‍ ഉടമകളായ ഹ്രതേഷ് സങ്‌വി, ജിഗര്‍ സങ്‌വി, അഭിജീത്ത് മാന്‍ക എന്നിവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ അനുശോചിച്ചു.
മേയര്‍ക്കെതിരേ
പ്രതിഷേധം
മുംബൈ: ദുരന്തസ്ഥലത്ത് വൈകിയെത്തിയ മുംബൈ മേയര്‍ വിശ്വനാഥ് മഹാധേശ്വറിനെതിരേ ജനരോഷം.
വ്യാഴാഴ്ച്ച രാത്രി 12.30ഓടെ അപകടമുണ്ടായിട്ടും വെള്ളിയാഴ്ച 12.30 മണിയോടെയാണ് മേയര്‍ സംഭവസ്ഥലത്തെത്തിയത്.
മുംബൈയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായ കാര്യം തനിക്ക് അറിയുമായിരുന്നില്ലെന്നും അതുകൊണ്ടാണ് സംഭവസ്ഥലത്തെത്താന്‍ വൈകിയതെന്നും വിശ്വനാഥ് പറഞ്ഞു.
അതേസമയം ദുരന്തം ഗൗരവമേറിയതാണ്. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നാല്‍ ഉടന്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."