HOME
DETAILS

വസ്തുക്കളുടെ വിദേശ ഉടമാവകാശവും ഉപയോഗവും നിയന്ത്രിക്കുന്ന നിയമത്തിന് ഖത്തറില്‍ അംഗീകാരം

  
backup
December 30 2017 | 03:12 AM

%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%be%e0%b4%b5


ദോഹ: വസ്തുക്കളുടെ വിദേശ ഉടമസ്ഥാവകാശവും ഉപയോഗവും നിയന്ത്രിക്കുന്ന നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം.
പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് നിയമത്തിന്റെ കരടിന് അംഗീകാരം നല്‍കിയത്.
സ്വദേശികള്‍ വ്യവസ്ഥകളോടെ നിശ്ചിത മേഖലകളില്‍ വസ്തുക്കള്‍ ഉപയോഗിക്കുന്നതിനും ഉടമസ്ഥാവകാശത്തിനും സാധുത നല്‍കുന്നതാണ് നിയമം.
വസ്തുക്കളുടെ വിദേശ ഉടമവസ്ഥാവകാശവും ഉപയോഗവും നിയന്ത്രിക്കുന്ന കമ്മിഷന്റെ നിര്‍ദേശങ്ങളുടേയും മന്ത്രിസഭയുടേയും തീരുമാനങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും വിദേശികള്‍ക്ക് വസ്തുക്കളുടെ ഉടമസ്ഥാവകാശവും ഉപയോഗാനുമതിയും നല്‍കുക.
ഭൂമി, കെട്ടിടങ്ങള്‍, പാര്‍പ്പിട യൂനിറ്റുകള്‍, പാര്‍പ്പിട സമുച്ചയങ്ങളിലെ ഡിറ്റാച്ച്‌മെന്റ് യൂനിറ്റ് എന്നിവയിലാണ് വിദേശികള്‍ക്ക് ഉടമസ്ഥാവകാശം അനുവദിക്കുന്നത്.
ദേശീയ ഗതാഗത സുരക്ഷാ സമിതിയുടെ വാര്‍ഷിക റിപ്പോര്‍ട്ടും റിപ്പോര്‍ട്ടിലെ ശിപാര്‍ശകളും മന്ത്രിസഭായോഗം വിലയിരുത്തി. ഗതാഗത മേഖലയിലെ നയരൂപവത്കരണത്തിനും വികസനത്തിനുമായി ആഭ്യന്തര മന്ത്രാലയമാണ് ദേശീയ സമിതിക്ക് രൂപം നല്‍കിയത്. രാജ്യത്തെ ഗതാഗത പ്രശ്‌നങ്ങള്‍ പഠിച്ച് ഉചിതമായ പരിഹാര നിര്‍ദേശങ്ങളും സമിതി സമര്‍പ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വ്യവസ്ഥകള്‍ക്കനുസൃതമായി ഗതാഗതം, റോഡ്, യാത്രാ എന്‍ജിനീയറിങില്‍ നിയമനിര്‍മാണത്തിനും കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്.
ഗതാഗത സുരക്ഷക്കായും ഓഹരി പങ്കാളികളെ പിന്തുണക്കാനുമായി ദേശീയ ഓഫിസ് തുടങ്ങാനും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററിലെ നിശ്ചിത കമ്പനികള്‍ക്ക് രാജ്യത്തെ ലേല നടപടികളില്‍ പങ്കെടുക്കാനുള്ള അനുമതി സംബന്ധിച്ച് ധനമന്ത്രി നല്‍കിയ നിവേദനത്തില്‍ ഉചിതമായ നടപടികളും സ്വീകരിച്ചു.
കിഴക്കന്‍ ജറൂസലേമിനെ പിന്തുണച്ചുകൊണ്ടുള്ള വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്മേലും ഉചിതമായ നടപടികള്‍ സ്വീകരിച്ചു.
വിശുദ്ധ നഗരമായ ജറൂസലേമുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ എല്ലാ രാജ്യങ്ങളും പാലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 21ന് യു.എന്‍ പൊതുസഭ പുറപ്പെടുവിച്ച നിര്‍ദേശത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു.
സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ക്ക് വിപരീതമായി ഒരു രാജ്യവും ഒരു നടപടികളും സ്വീകരിക്കരുതെന്നും നയതന്ത്ര ദൗത്യങ്ങള്‍ ജറൂസലേമില്‍ നടപ്പാക്കുന്നതില്‍ നിന്ന് എല്ലാ രാജ്യങ്ങളും വിട്ടുനില്‍ക്കണമെന്നുമാണ് കൗണ്‍സില്‍ നിര്‍ദേശിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍.ഡി.എ മുന്നേറ്റം; തൊട്ടു പിന്നാലെ ഇന്‍ഡ്യ 

National
  •  22 days ago
No Image

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു; ആദ്യ ലീഡ് ചേലക്കരയില്‍ എല്‍.ഡി.എഫ്, പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടില്‍ പ്രിയങ്ക കുതിപ്പ്

Kerala
  •  22 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  22 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  22 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago