ഓഖി: പുതുവര്‍ഷാഘോഷം സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുതുവര്‍ഷാഘോഷ പരിപാടികള്‍ ഒഴിവാക്കി .
കോവളത്തും മറ്റ് തീരങ്ങളിലും ആഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കരിമരുന്ന് പ്രയോഗം ഉള്‍പ്പെടെയുള്ള പതിവ് ആഘോഷ രീതികള്‍ ഇത്തവണ ഉണ്ടാകില്ല. .
ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് കോവളത്ത് 1000 മണ്‍ചെരാതുകളും 1000 മെഴുക് തിരികളും തെളിയിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് 2017 ലെ അവസാനത്തെ സന്ധ്യയില്‍ ആദ്യ തിരി തെളിയിക്കുക.
ഓഖി ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുകയും ഒപ്പം ദുരന്തബാധിതരുടെ കൂടെ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടെന്ന് ഓര്‍മിപ്പിച്ചുമാണ് കോവളത്തെ പുതുവത്സര ആഘോഷം ഒഴിവാക്കി ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."