മുസ്‌ലിം നവോത്ഥാനത്തിന്റെ കേരള മോഡല്‍ ഇന്ത്യക്ക് മാതൃക: സല്‍മാന്‍ ഖുര്‍ശിദ്
കൂരിയാട്: മുസ്‌ലിം നവോത്ഥാനത്തിന്റെ കേരള മോഡല്‍ രാജ്യത്തെ മുഴുവന്‍ സമൂഹത്തിനും മാതൃകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ശിദ്. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നവോത്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയും വിഭാഗീയതയും കളംനിറഞ്ഞാടുന്ന ഉത്തരേന്ത്യന്‍ സമൂഹത്തില്‍ കേരള മുസ്‌ലിം നവോത്ഥാനം ഗൗരവത്തോടെ അവതരിപ്പിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സാമൂഹിക മത സാംസ്‌കാരിക മേഖലകളില്‍ സംഘടിപ്പിച്ച നവോത്ഥാന ശ്രമങ്ങള്‍ ഇത്തരം സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ത്യയിലെ ദലിത് - ന്യൂനപക്ഷങ്ങള്‍ ഏറെ ആശങ്കയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനു പരിഹാരമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇ.കെ അഹമ്മദ്കുട്ടി അധ്യക്ഷ നായി. ഡോ. എം.ജി.എസ് നാരായണന്‍, പി. ഉബൈദുല്ല എം.എല്‍.എ, പി.ടി.എ. റഹീം എം.എല്‍.എ, സുല്‍ഫിക്കര്‍ അലി, ഇ.കെ ഫസലുറഹ്മാന്‍, പി.എം.എ ഗഫൂര്‍, ശഫീഖ് അസ്‌ലം സംസാരിച്ചു. വിവിധ സെഷനുകളില്‍ മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, എം.എല്‍.എമാരായ കെ.എം ഷാജി, ടി.വി ഇബ്രാഹിം, എ.പി അനില്‍കുമാര്‍ എന്നിവരും മൗലാനാ അബ്ദുല്‍ഗനി ഹൈദരാബാദ്, എ.എ ബഷീര്‍ കണ്ണൂര്‍, മുസ്തഫ തന്‍വീര്‍, കെ.കെ രാമകൃഷ്ണന്‍, പി. സുരേന്ദ്രന്‍, കെ.പി രാമനുണ്ണി, പി. ഹംസ സുല്ലമി, നാസര്‍ മുണ്ടക്കയം, അബ്ദുറഹ്മാന്‍ മദനി, മായിന്‍കുട്ടി സുല്ലമി, എന്‍.വി അബ്ദുറഹ്മാന്‍, ജമാലുദ്ദീന്‍ ഫാറൂഖി, എന്‍.എ.എം ഇസ്ഹാഖ് മൗലവി, ഉബൈദുല്ല താനാളൂര്‍, എ. കുഞ്ഞാലന്‍കുട്ടി മദനി, സീതി കെ. വയലാര്‍, അബൂ പാറാട് , കെ.എം മുസ്തഫ, പി. അബ്ദുസ്സലഫി, ബഷീര്‍ അഹമ്മദ്, പി.എല്‍.കെ അബ്ദുറസാഖ്, പി. ഫജറുസ്സാദിഖ്, മുസ്തഫ മദനി, അബൂസഹ്ബാന്‍ റൂഹുല്‍ ഖുദ്‌സ് നദ്‌വി ലക്‌നൗ, മുഹ്‌യുദ്ദീന്‍ മദനി, കെ. നാസര്‍ സുല്ലമി, പി. മൂസ മൗലവി, കെ.പി സകരിയ്യ, ഹദ്‌യത്തുല്ല സലഫി തുടങ്ങിയവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."