HOME
DETAILS

ചതിക്കുഴി എങ്ങനെ തിരിച്ചറിയും?

  
backup
December 30 2017 | 03:12 AM

%e0%b4%9a%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf-%e0%b4%8e%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

നാം നിത്യജീവിതത്തില്‍ എത്രയോ പേരുമായി സഹവസിക്കുന്നു. സന്തോഷവും ദുഖവുമുള്ള ദിവസങ്ങളില്‍ കൂടി കടന്നുപോകുമ്പോള്‍ സൗഹൃദങ്ങളില്‍ കൂടിലഭിക്കുന്ന ദുഖത്തെ കൂടുതല്‍ വിലയിരുത്തേണ്ടതുണ്ട്. സുഹൃത്തില്‍ നിന്നേറ്റ വഞ്ചനയോ ചതിയോ മാനസികമായി തളര്‍ത്തുന്ന ഒരു അവസ്ഥയാണ് ദുഖത്തിന് ആധാരമാകുന്നത്. ഇവിടെ സൗഹൃദങ്ങളിലെ ചതിക്കുഴികള്‍ അറിയുകയും നല്ലവരെ തിരഞ്ഞ് കണ്ടെത്തുകയും മനസിലാക്കുകയുമാണ് വേണ്ടത്.


നല്ല വ്യക്തികള്‍ക്കെതിരേ വഞ്ചനാപരമായ നിലപാടുകള്‍ സ്വീകരിക്കുന്നത് ഭൂഷണമല്ല. അത് ദൈവനിഷേധവുമാണ്. പ്രത്യേകിച്ച് സൗഹൃദങ്ങളില്‍ ഇരട്ടത്താപ്പ് പ്രകടിപ്പിക്കുന്നത് ആ സുഹൃദ്ബന്ധം തന്നെ ഇല്ലാതാക്കും. ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനിടെ ചിലര്‍ നമ്മെ അവരുടെ താല്‍പര്യം മുന്‍നിര്‍ത്തി തടയും. ചിലര്‍ മധുരഭാഷണം നടത്തുമെങ്കിലും ഉള്ളിലിരുപ്പ് വേറെയായിരിക്കുകയും ചെയ്യും. ചിലര്‍ അടുക്കാന്‍ വിസമ്മതിക്കും. എന്നുകരുതി അവര്‍ മോശക്കാരാണെന്നു സംശിക്കാമോ. സംശയങ്ങള്‍ നിരവധിയാണ്.


നല്ലവരെയും വഞ്ചകരെയും തിരിച്ചറിയുക എളുപ്പമല്ല. എങ്കിലും ഓരോ വ്യക്തികളുടെയും പെരുമാറ്റ രീതികള്‍ വ്യക്തമായി അപഗ്രഥിച്ചാല്‍ ആ വ്യക്തി നല്ലതാണോ മോശമാണോ എന്ന് കണ്ടെത്താന്‍ കഴിയും. അതനുസരിച്ചുമാത്രം വ്യക്തി ബന്ധങ്ങള്‍ തുടരുക. വ്യക്തികളെ അപഗ്രഥിക്കുന്നതിന് ഏറ്റവും എളുപ്പമാര്‍ഗം മോശപ്പെട്ടവരെയും നല്ലവരെയും തട്ടിച്ചുനോക്കുക എന്നതുതന്നെയാണ്.

 

 

പെരുമാറ്റം


സംസാരിക്കേണ്ടത് ആരോടെന്ന് വ്യക്തമായ ദിശാബോധമുള്ളവരാണിക്കൂട്ടര്‍. ആരെയാണ് ഗൗനിക്കേണ്ടത് എന്ന ധാരണയോടെയാണ് ഇവര്‍ പെരുമാറുന്നത്. ബന്ധങ്ങളില്‍ നിന്നെല്ലാം പ്രയോജനമുണ്ടാക്കാനും ഇക്കൂട്ടര്‍ ശ്രമിക്കും. തന്നെക്കാള്‍ താഴ്ന്നവരോട് വലിയ അടുപ്പം കാട്ടാത്ത പ്രകൃതമാണിവര്‍ക്കുള്ളത്. മനസിലാക്കാനുള്ളത്, അധികാരികളെ എന്തിനും ഏതിനും വാഴ്ത്തുന്നവരെ സൂക്ഷിക്കണം. അതേസമയം, ആരോടും ഇടപഴകുന്ന പ്രകൃതമാണ് ഇവരുടേത്. തന്നെക്കാള്‍ ഉയര്‍ന്നവനെന്നോ താഴ്ന്നവനെന്നോ മനോഭാവമിവര്‍ക്കുണ്ടാവില്ല. നിങ്ങള്‍ ഔദ്യോഗിക നടപടികള്‍ക്കു വിധേയനായാലും ഉദ്യോഗക്കയറ്റം ലഭിച്ചാലും ഇക്കൂട്ടരുടെ പെരുമാറ്റത്തില്‍ ഭാവമാറ്റം കണ്ടെന്നുവരില്ല.

 

പുകഴ്ത്തല്‍


വഞ്ചകരും ചതിയന്‍മാരും മറ്റുള്ളവരെ കണക്കറ്റു പുകഴ്ത്തും. നിങ്ങളെക്കൊണ്ട് നല്ലവനെന്നു പറയിക്കാന്‍ പെടാപാട് പെടുന്നവനായിരിക്കും. അതിനുവേണ്ടി എന്തും ചെയ്യും. നല്ലവര്‍ക്ക് ഒരു പരിധിയുണ്ടാവും. അതുവിട്ട് നിങ്ങളെ പുകഴ്ത്താനോ സഹായിക്കാനോ അവര്‍ തയാറാവില്ല. ഇതില്‍ നിന്നു മനസിലാക്കേണ്ടത് നിങ്ങളെ അവര്‍ക്കു താല്‍പര്യമില്ലെന്നല്ല, മറിച്ച് അപ്രകാരം ചെയ്ത് നിങ്ങളുടെ പ്രീതി വാങ്ങാന്‍ അവര്‍ക്കു താല്‍പര്യമില്ല എന്നതുകൊണ്ടാണ്.

 

ശ്രദ്ധ ആകര്‍ഷിക്കുക


മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പെടാപാട് പെടുന്നവരെ ശ്രദ്ധിക്കുക. ചതി ഇക്കൂട്ടര്‍ക്കു പറഞ്ഞിട്ടുള്ളതാണ്. എല്ലായ്‌പോഴും മറ്റുള്ളവര്‍ തന്നെ ശ്രദ്ധിക്കണമെന്ന് ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നു. ഇതിനുകാരണം ഏതുസഭയിലും തന്‍പോരിമയാണിവര്‍ക്കുള്ളത് എന്നതാണ്. തന്റെ പ്രാധാന്യം എപ്പോഴും അരക്കിട്ടുറപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.
നല്ലവരായ ആളുകള്‍ ഒരിക്കലും മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാന്‍ ആഗ്രഹിക്കില്ല. അഥവാ അതിന് അവര്‍ ബോധപൂര്‍വം ശ്രമിക്കാറില്ല. അവര്‍ ചെയ്യുന്നതൊക്കെ അതത് പ്രവൃത്തിയോടുള്ള അഭിലാഷം മൂലമാണ്. മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഇവര്‍ ഗൗനിക്കാറേയില്ല.

 

പൊങ്ങച്ചം


നാലുപേരുടെ ഇടയില്‍ പൊങ്ങച്ചം പറയുന്നതും മേനി നടിക്കുന്നതും നല്ലവരല്ലാത്തവരുടെ പ്രത്യേകതയാണ്. അവര്‍ ചെയ്തതും ചെയ്യുന്നതുമായ പ്രവൃത്തികള്‍ മഹാസംഭവമായി അവതരിപ്പിക്കുക ഇവരുടെ രീതിയാണ്. ഒരു കാര്യവുമില്ലാത്ത സംഭവങ്ങള്‍ വലിയ സംഭവമായി അവതരിപ്പിക്കുകയും അതില്‍ തന്റെ ഭാഗം വിദഗ്ധമായി വര്‍ണിക്കുന്നതും ഇവരുടെ രീതിയാണ്. ഇടയ്ക്ക് കേള്‍വിക്കാരന്റെ ശ്രദ്ധയ്ക്കായി കള്ളത്തരം അടിച്ചുവിടാനും ഇവര്‍ മടിക്കാറുമില്ല. ശുദ്ധഗതിക്കാരായവര്‍ ഗര്‍വ് ഇല്ലാതെ വിനയാന്വിതരായിരിക്കും. ഇതിനുകാരണം സ്വയം സംതൃപ്തിയാണ് ഇവര്‍ കാംക്ഷിക്കുന്നത് എന്നതാണ്. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നത് സ്വന്തം സംതൃപ്തിക്കായിട്ടാണ്. മറ്റുള്ളവരുടെ പ്രശംസയ്ക്കായി പ്രവര്‍ത്തിക്കാറില്ല. അതുകൊണ്ടുതന്നെ പ്രശംസ ഇവര്‍ കാംക്ഷിക്കുന്നുമില്ല. ആത്മപ്രശംസ ഇവര്‍ക്കില്ലേയില്ല.

 

പിന്നില്‍ നിന്നുകുത്തുക


ഇരുതല വാളുപോലെയാണ് മോശമായ ആള്‍ക്കാര്‍. പൊയ്മുഖമുള്ളവരാണിവര്‍. നമ്മുടെ മുഖത്തുനോക്കി നല്ലതുപറയുകയും പിന്നില്‍ മറ്റൊരാളോട് അപഖ്യാതി പറയുകയും ചെയ്യും. ഗോസിപ്പ് ഏറെ ഇഷ്ടപ്പെടുന്നവരാണിവര്‍. നിങ്ങളുടെ മുഖത്തുനോക്കി മോശം അഭിപ്രായം ഇവര്‍ പറയില്ല. നീതിപൂര്‍വകവും സത്യസന്ധവുമായ ഒരു അഭിപ്രായം ഇവരില്‍ നിന്നു പ്രതീക്ഷിക്കേണ്ടതില്ല. നല്ലവരെ അളക്കുന്നതില്‍ നല്ല മാനദണ്ഡങ്ങളിലൊന്നാണിത്. സത്യസന്ധമായ മറുപടി ഒരാളില്‍ നിന്നു ലഭിക്കുന്നു എങ്കില്‍ അയാള്‍ വിശ്വാസ ഘാതകനല്ല എന്നു മനസിലാക്കാം. നിങ്ങള്‍ക്ക് അനുകൂലമായോ നിങ്ങളെ സന്തോഷിപ്പിക്കുന്നതോ ആയ ഒരു കാര്യം പറഞ്ഞ് സന്തോഷം നേടാന്‍ അവര്‍ തുനിയാറില്ല എന്നതാണു കാരണം.

 

പറയുന്നതും ചെയ്യുന്നതും


വാചകമടി മാത്രമാണ് ഉത്തമന്‍മാരല്ലാത്തവരുടെ കൈമുതല്‍. ഒന്നും ചെയ്യാതെ വാക്കുകളുടെ പുറത്തു ജീവിക്കുന്നവര്‍. കള്ളസത്യങ്ങള്‍ അനുസ്യൂതം പ്രവഹിക്കും. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയുമില്ല. എന്നാല്‍ സ്വന്തമായി ഗുണമുള്ളതാണെങ്കില്‍ ഇതിനു കടകവിരുദ്ധമായിരിക്കും പ്രതികരണം. നല്ലവരായ ആള്‍ക്കാര്‍ പറയുന്നതു തന്നെ ചെയ്യും. കഠിനാധ്വാനികളായ ഇവര്‍ ആരുടെയും സഹായത്തിനു കാത്തുനില്‍ക്കാറുമില്ല. ഇത്തരക്കാരെ വിശ്വസിക്കാതിരിക്കാനാവില്ലെന്നു അവരുടെ പ്രവൃത്തികളില്‍ നിന്നു ബോധ്യമാവും. അവര്‍ സത്യാന്വേഷികളായിരിക്കും. വിശ്വാസഘാതകരായിരിക്കുകയുമില്ല.

 

ദൗര്‍ബല്യം മറയ്ക്കും


ചതിയന്‍മാരും വഞ്ചകരും അവരുടെ ദൗര്‍ബല്യങ്ങള്‍ എപ്പോഴും മറ്റുള്ളവരില്‍ നിന്നു ഒളിക്കും. തങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ പൊക്കിപ്പറയുന്നതിന് ഇവരെന്തും ചെയ്യും. നല്ലവരായ സുഹൃത്തുക്കള്‍ ഉള്ളത് ഉള്ളതുപോലെ പറയും. ദൗര്‍ബല്യങ്ങള്‍ മറ്റുള്ളവര്‍ അറിയുന്നതില്‍ അവര്‍ക്ക് പ്രശ്‌നമില്ല. അതുകൊണ്ട് ഒന്നും ഒളിക്കാറുമില്ല. എന്നും ഒരുപോലെ ജീവിക്കാനാവില്ലെന്ന് ഇവര്‍ക്കറിയാം. അതുകൊണ്ടുതന്നെ തങ്ങളുടെ കുറവുകള്‍ മറ്റുള്ളവര്‍ മനസിലാക്കുന്നതില്‍ ഇവര്‍ക്ക് യാതൊരു ദണ്ഡവുമില്ല.

 

പ്രതികരണം


നിങ്ങളെക്കുറിച്ച് ചതിയന്‍മാര്‍ വളരെവേഗം പ്രതികരിക്കും. നിങ്ങളുടെ കുഴപ്പങ്ങള്‍ ചൂണ്ടിക്കാട്ടി എങ്ങനെ നന്നാകണമെന്ന് ഇവര്‍ എപ്പോഴും ഉപദേശിച്ചുകൊണ്ടിരിക്കും. എന്തിനും ഏതിനും ഇവരുടെ അഭിപ്രായം ഉയരുന്നത് ശ്രദ്ധിക്കേണ്ടതാണ്. സദ്ഗുണമുള്ളവര്‍ നിങ്ങള്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളെയും ബഹുമാനിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago