പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍: കേരളത്തില്‍ ഓടുന്നത് 2000 വാഹനങ്ങള്‍
തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത 2000 വാഹനങ്ങള്‍ കേരളത്തില്‍ ഓടുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ്. നേരത്തെ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത എണ്ണായിരത്തോളം വാഹനങ്ങള്‍ കേരളത്തില്‍ ഓടുന്നുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കണക്കാക്കിയിരുന്നത്. വിശദമായ പരിശോധനയിലാണ് കൃത്യമായ എണ്ണം പുറത്തുവന്നത്.
പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ നികുതി ജനുവരി പതിനഞ്ചിനകം കേരളത്തില്‍ അടച്ചില്ലെങ്കില്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കേണ്ടതില്ലെന്ന മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നികുതി അടയ്ക്കാത്ത പോണ്ടിച്ചേരി രജിസ്‌ട്രേഷനുള്ള വാഹനങ്ങളെ നിരത്തിലിറക്കാന്‍ അനുവദിക്കരുതെന്ന് ഗതാഗത കമ്മിഷണര്‍ എല്ലാ ആര്‍.ടി.ഒമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നികുതി അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിയിലേക്ക് നീങ്ങാനും വാഹനം കസ്റ്റഡിയിലെടുക്കാനും തീരുമാനമുണ്ട്.
മറ്റു മേഖലകളില്‍നിന്നുള്ള നികുതി വരുമാനം കുറഞ്ഞെങ്കിലും മോട്ടോര്‍ വാഹന രജിസ്‌ട്രേഷന്‍ നികുതി വരുമാനത്തില്‍ വന്‍ വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. സുരേഷ് ഗോപി എം.പി, നടന്‍ ഫഹദ് ഫാസില്‍, നടി അമല പോള്‍ എന്നിവര്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തവരെല്ലാം പിഴയടക്കാന്‍ തുടങ്ങിയതാണ് ഈ വര്‍ധനയ്ക്ക് കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."