കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മാതാവിനെ കൂട്ടമാനഭംഗപ്പെടുത്തി
ലഖ്നൗ: യുവാവും യുവതിയും സ്നേഹിച്ച് ഒളിച്ചോടിയതിന് യുവാവിന്റെ മാതാവിനെ കൂട്ടമാനഭംഗപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ നോജര് ഗ്രാമത്തിലാണ് ക്രൂര പ്രതികാരമുണ്ടായത്.
മുസഫര്‍ നഗറിനു സമീപമുള്ള ഗ്രാമത്തിലെ 24 കാരിയായ യുവതിയുമായാണ് ഭോപ്പുര നിവാസിയായ 26 കാരന് കഴിഞ്ഞ നവംബറില്‍ ഒളിച്ചോടിയത്. ഇതിന്റെ പ്രതികാരമായി യുവതിയുടെ ബന്ധുക്കള്‍ യുവാവിന്റെ മാതാപിതാക്കള്‍, സഹോദരന് എന്നിവരെ തട്ടിക്കൊണ്ടുപോയി.
ഡിസംബര്‍ 19ന് തട്ടിക്കൊണ്ടുപോയ ഇവരെ ഭീഷണപ്പെടുത്തുകയും യുവാവിന്റെ മാതാവിനെ കൂട്ടമാനഭംഗപ്പെടുത്തുകയും ചെയ്തു.
ഈ മാസം 25ന് പൊലിസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ്, രണ്ട് സഹോദരന്മാര്, ഒരു സഹോദര പുത്രന് എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് മുസഫര്‍ നഗര്‍ പൊലിസ് അറിയിച്ചു.
തട്ടിക്കൊണ്ടുപോവല്‍, തടവില്‍ പാര്‍പ്പിക്കല്‍, കൂട്ടമാനഭംഗം എന്നീ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരേ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."