കെ.എസ്.ടി.യു ഡി.ഡി.ഇ ഓഫിസ് മാര്‍ച്ചും ധര്‍ണയും നാളെ
കോഴിക്കോട്: അധ്യാപകരുടെ ശമ്പളം തടഞ്ഞുവച്ച നടപടി പിന്‍വലിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്കു പരിഹാരം തേടി കെ.എസ്.ടി.യു വിന്റെ നേതൃത്വത്തില്‍ നാളെ അധ്യാപകര്‍ സംസ്ഥാാനത്തെ പതിനാല് ഡി.ഡി.ഇ ഓഫിസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. യു.ഡി.എഫ് സര്‍ക്കാര്‍ സര്‍വിസിലുള്ള മുഴുവന്‍ അധ്യാപകരെയും സംരക്ഷിച്ചു നടപ്പാക്കിയ അധ്യാപക പാക്കേജ് അട്ടിമറിക്കാനുള്ള ഇടതു സര്‍ക്കാര്‍ നീക്കത്തിനെതിരേ മാര്‍ച്ചില്‍ പ്രതിഷേധമുയരും.
കെ.എസ്.ടി.യു പ്രസിഡന്റ് സി.പി. ചെറിയമുഹമ്മദ് കോഴിക്കോടും ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍ മലപ്പുറത്തും മാര്‍ച്ചിനെ അഭിവാദ്യം ചെയ്യും. സംസ്ഥാന കമ്മിറ്റി പ്രതിനിധികളായി പി. അസൈന്‍ (കാസര്‍കോട്) ബഷീര്‍ ചെറിയാണ്ടി (കണ്ണൂര്‍), പി.കെ അസീസ് (വയനാട്), വി.കെ മൂസ്സ (കോഴിക്കോട്), അബ്ദുല്ല വാവൂര്, പി.കെ ഹംസ (മലപ്പുറം), ഹമീദ് കൊമ്പത്ത്, പി.കെ.എം ഷഹീദ് (പാലക്കാട്), സി.കെ അഹമ്മദ്കുട്ടി (തൃശൂര്‍) പി.എ സീതി (എറണാകുളം), ഷരീഫ് ചന്ദനതോപ്പ് (ആലപ്പുഴ), യൂസുഫ് ചേലേപ്പള്ളി (കൊല്ലം), നാസര്‍ മുണ്ടക്കയം (കോട്ടയം), പി.സലീം (പത്തനംതിട്ട), എം.എം ജിജുമോന്‍ (തിരുവനന്തപുരം) പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."