പ്രമേഹ രോഗികള്‍ക്ക് തേന്‍ കഴിക്കാമോ? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇതാണ്
പ്രമേഹ രോഗികള്‍ പൊതുവെ മധുരത്തോട് അകലം പാലിക്കേണ്ടതാണ് എന്നാണ് എന്നാണ് പൊതുവായുള്ള വിശ്വാസം. ഇതിനാല്‍ തന്നെ പൊതുവെ മധുരം ഇഷ്്ടമുള്ളവര്‍ക്ക് പോലും പ്രമേഹം പിടിപെട്ടതിന് ശേഷം മധുരമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കേണ്ടി വരാറുണ്ട്. എന്നാല്‍ തേന്‍ കൃത്രിമ മധുരങ്ങള്‍ പോലെ സാധാരണ പ്രമേഹരോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാറില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
മിതമായ അളവില്‍ ശുദ്ധമായ തേനെങ്കില്‍ പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കുന്നതിന് തടസമില്ലെന്നും, എന്നാല്‍ അളവ് കൂടുതലാവാതെ സൂക്ഷിക്കണമെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നതിനും ശരീരത്തില്‍ സി പെപ്‌റ്റൈഡുകളുടെ ഉല്‍പാദനത്തിനും ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതിനും ശുദ്ധമായ തേന്‍ സഹായിക്കും. കൂടാതെ അമിതവണ്ണം കുറയ്ക്കാനും തേന്‍ സഹായകരമാണ്.
Content Highlights:Is honey safe for diabetics Lets find out
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."