മകള്‍ക്ക് പിന്നാലെ അമ്മയും; വൈ.എസ് ശര്‍മ്മിളയോടൊപ്പം മാതാവ് വൈ.എസ് വിജയമ്മയും കോണ്‍ഗ്രസിലേക്ക്
മകള്‍ക്ക് പിന്നാലെ അമ്മയും; വൈ.എസ് ശര്‍മ്മിളയോടൊപ്പം മാതാവ് വൈ.എസ് വിജയമ്മയും കോണ്‍ഗ്രസിലേക്ക്
ഹൈദരാബാദ്: വൈ.എസ് ശര്‍മ്മിളക്ക് പിന്നാലെ ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ഭാര്യയും ജഗന്‍ മോഹന്റെ മാതാവുമായ വൈ.എസ് വിജയമ്മയും കോണ്‍ഗ്രസിലേക്ക്. ഇരുവരും ഡല്‍ഹി പുറപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നാളെ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുകയും, വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുകയും ചെയ്യും.
വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടിയുടെ സ്ഥാപകയും, അധ്യക്ഷയുമായ വൈ.എസ്. ശര്‍മ്മിള കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആന്ധ്രയില്‍ ഈ വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഹോദരിക്ക് പിന്നാലെ അമ്മയും കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നത് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ക്ഷീണമാണ്. അമ്മ വിജയമ്മയും, ജഗനുമായി പിണക്കത്തിലായിരുന്നെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ശര്‍മ്മിള കോണ്‍ഗ്രസില്‍ ചേരാതിരിക്കാന്‍ അമ്മാവന്‍ കൂടിയായ മുന്‍ എം.പി ശുഭ റെഡ്ഡിയെ അയച്ച് ജഗന്‍ നടത്തിയ സന്ധി സംഭാഷണവും പരാജയപ്പെട്ടിരുന്നു.
വൈ.എസ്.ആര്‍.ടി.പി രൂപീകരിച്ച ശേഷം തെലങ്കാനയില്‍ ശര്‍മ്മിള സജീവമായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രശേഖര റാവുവിന് കനത്ത വെല്ലുവിളിയാണ് ഇവര്‍ ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും ശര്‍മ്മിള തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരിട്ടില്ല. ശര്‍മ്മിളയുടെ വരവ് ആന്ധ്രയില്‍ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് നേട്ടമാകുമെന്നാണ് സൂചന. ഇത് കണക്കിലെടുത്ത് ശര്‍മ്മിളയ്ക്ക് പാര്‍ട്ടിയില്‍ ഉന്നത പദവി നല്‍കാനാണ് കോണ്‍ഗ്രസ് നീക്കം.
ശര്‍മ്മിളയ്ക്കും, വിജയമ്മയ്ക്കും പിന്നാലെ മറ്റ് നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കോണ്‍ഗ്രസ് ആശയങ്ങളെ ബഹുമാനിക്കുകയും, അധ്യക്ഷന്‍ മല്ലാഖാര്‍ജുന്‍ ഖാര്‍ഗെയെയും, രാഹുല്‍ ഗാന്ധിയെയും സ്‌നേഹിക്കുകയും ചെയ്യുന്ന ആര്‍ക്കും കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്നാണ് ആന്ധ്രാ പി.സി.സി അധ്യക്ഷന്‍ ഗിഡുഗു രുദ്ര രാജു പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."