ഇറാനില്‍ ഭീകരാക്രമണത്തില്‍ 73 പേര്‍ കൊല്ലപ്പെട്ടു
തെഹ്‌റാന്‍: ഇറാനില്‍ ഭീകരാക്രമണത്തില്‍ 73 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. അതെ സമയം മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. കെര്‍മാന്‍ പ്രവിശ്യയിലുള്ള ഇറാന്‍ റിപബ്ലിക്കന്‍ ഗാര്‍ഡ് കമാന്‍ഡര്‍ ആയിരുന്ന ഖാസിം സുലൈമാനിയുടെ സ്മാരക കുടീരത്തിനടുത്താണ് സ്‌ഫോടനമുണ്ടായത്. അദ്ദേഹത്തിന്റെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ആയിരങ്ങള്‍ എത്തിയിരുന്നു. അവര്‍ക്കിടയിലാണ് സ്‌ഫോടനം ഉണ്ടായത്.
ഇരട്ടസ്‌ഫോടനമാണ് നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നടന്നത് ഭീകരാക്രമണമെന്ന് കെര്‍മാന്‍ ഗവര്‍ണറും വ്യക്തമാക്കി. ഒരേ സമയത്താണ് രണ്ട് സ്‌ഫോടനങ്ങളും നടന്നത്. സ്‌ഫോടത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
2020 ജനുവരി മൂന്നിനാണ്, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവനുസരിച്ച്, യു.എസ് സൈന്യം, ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണത്തില്‍ സുലൈമാനിയെയും ഇറാഖിന്റെ അര്‍ദ്ധസൈനിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ അബൂ മഹ്ദി അല്‍മുഹന്ദിസിനെയും വധിച്ചത്.
هيئة الطوارئ الإيرانية: ارتفاع حصيلة قتلى الانفجارين في كرمان إلى 73 قتيلاً وأكثر من 170 جريحاً pic.twitter.com/DSGljZIjAQ
— مصدر (@MSDAR_NEWS) January 3, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."