കടല്‍കൊള്ളക്കാര്‍ ചരക്കുകപ്പല്‍ ഉപേക്ഷിച്ചു; മുഴുവന്‍ ജീവനക്കാരും സുരക്ഷിതര്‍
ന്യൂഡല്‍ഹി: സൊമാലിയന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍ നിന്നു മുഴുവന്‍ ജീവനക്കാരേയും മോചിപ്പിച്ചു. 15 ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നു ഇന്ത്യന്‍ നാവിക സേന വ്യക്തമാക്കി. നാവിക സേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയാണ് ദൗത്യത്തിലേര്‍പ്പെട്ടത്.
നാവിക സേനയുടെ മുന്നറിയിപ്പിനു പിന്നാലെ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ വിട്ടുപോയിരുന്നു. കപ്പലിലെ വൈദ്യുതി ബന്ധമടക്കമുള്ളവ പുനഃസ്ഥാപിച്ചതായും നാവിക സേന വ്യക്തമാക്കി. ലൈബീരിയന്‍ പതാക ഘടിപ്പിച്ച 'എംവി ലില നോര്‍ഫോള്‍ക്ക്' എന്ന ചരക്ക് കപ്പലാണ് ഇന്നലെ വൈകീട്ട് തട്ടിക്കൊണ്ടുപോയത്. ആറംഗ സംഘമാണ് കപ്പല്‍ റാഞ്ചിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
#WATCH | Indian Navy’s boat near the hijacked vessel MV Lili Norfolk in the Arabian Sea. Indian Navy commandos secured the hijacked ship and rescued the crew including 15 Indians. The sanitisation operations are still on: Indian Navy officials pic.twitter.com/fJz02HSExV
— ANI (@ANI) January 5, 2024
റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യന്‍ യുദ്ധകപ്പലില്‍ നിന്ന് ഹെലികോപ്റ്ററയച്ച് കടല്‍കൊള്ളക്കാര്‍ക്ക് കപ്പല്‍വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാവികസേനയുടെ എലൈറ്റ് മറൈന്‍ കമാന്‍ഡോകള്‍ കപ്പലില്‍ പ്രവേശിച്ചത്.
കടല്‍കൊള്ളക്കാര്‍ ചരക്കുകപ്പല്‍ ഉപേക്ഷിച്ചു; മുഴുവന്‍ ജീവനക്കാരും സുരക്ഷിതര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."