HOME
DETAILS

'വ്യാപാരികളിലൊന്നിനെതൊട്ടുകളിച്ചാല്‍'

  
backup
January 06 2024 | 17:01 PM

if-you-touch-one-of-the-merchants

പി.കെ സലാം

കേരളത്തിലെ വ്യാപാരികളെ സംഘടിത ശക്തിയാക്കുന്നതിലെ മുന്‍ നിര നേതാവായ കെ. ഹസന്‍കോയ വിശ്രമ ജീവിതം നയിക്കുകയല്ല. സജീവ ഇടപെടലിന് അവധി കൊടുത്തിരിക്കുകയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവു കൂടിയായ കെ. ഹസന്‍കോയ സംസാരിക്കുന്നു:


'കൊപ്ര തിരച്ചില്‍ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയപ്പോള്‍ അത് അനുവദിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു ഒരു പക്ഷേ, ഇന്ത്യയിലെ തന്നെ ആദ്യത്തെ കച്ചവടക്കാരുടെ പ്രകടനം. പിന്നീട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴില്‍ കച്ചവടക്കാര്‍ പലതവണ പ്രകടനവും ധര്‍ണകളും സമരങ്ങളും നടത്തി'.
1980കളില്‍ വ്യാപാരികളുടെ സംഘടന കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച കെ. ഹസന്‍ കോയയുടെ പിതാവും പിതാവിന്റെ പിതാവും സ്വാതന്ത്ര്യ സമരസേനാനികളാണ്. സി.എന്‍. ഇമ്പിച്ചമ്മുവും ഹസന്‍കോയ മുല്ലയും. എഫ്.സി.ഐയില്‍ ഉദ്യോഗസ്ഥനായിരുന്ന ഹസന്‍കോയ കോഴിക്കോട്, ബംഗളൂരു, മദ്രാസ്, കൊച്ചി എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷം പിതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ജോലി രാജിവച്ച് കച്ചവടക്കാരനാവുകയായിരുന്നു. പിതാവ് നടത്തിയിരുന്നത് കേരള പ്രൊഡ്യൂസ് എക്‌സ്‌പോര്‍ട്ട് കമ്പനിയായിരുന്നുവെങ്കില്‍ മകനുവേണ്ടി സ്‌പൈസസ് ആൻഡ് പ്രൊഡ്യൂസ് എന്ന സ്ഥാപനം ആരംഭിച്ചു.


'തൃശൂരിലായിരുന്നു ഏകോപന സമിതിയുടെ തുടക്കം. തൃശൂരില്‍ തീവണ്ടി വാഗണില്‍നിന്ന് ചരക്കിറക്കുന്ന തൊഴിലാളികള്‍ കൂലി കൂടുതലും മറ്റും ചോദിച്ച് പെട്ടെന്ന് പണിമുടക്കി. ചരക്ക് വാഗണില്‍നിന്ന് ഇറക്കാന്‍ താമസിച്ചാല്‍ റെയില്‍വേക്ക് പണം കൂടുതല്‍ കൊടുക്കേണ്ടത് വ്യാപാരികളാണ്. ഇതിനെ പ്രതിരോധിക്കാന്‍ വ്യാപാരികള്‍ സംഘടിക്കേണ്ടത് ആവശ്യമായി. തൃശൂരില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ കോഴിക്കോട്ടുനിന്ന് പങ്കെടുത്തത് ഞാന്‍ മാത്രം. 1981ല്‍ സംഘടനക്ക് ഭരണഘടനയും ഭാരവാഹികളുമൊക്കെയായി. 1985ല്‍ സംസ്ഥാന സെക്രട്ടറിമാരിലൊരാളായി വന്നു.
പ്രാദേശികമായി ചേംബര്‍ ഓഫ് കൊമേഴ്‌സ് തുടങ്ങിയ പേരുകളില്‍ വ്യാപാരികള്‍ക്ക് സംഘടനകളുണ്ടായിരുന്നെങ്കിലും അതിനെ വലിയ ശക്തിയാക്കി മാറ്റാന്‍ കഴിഞ്ഞത് ഏകോപന സമിതി വന്നതോടെയാണ്. പി.കെ ഫുഡ്‌ ഗ്രെയിന്‍സില്‍ തൊഴിലാളികള്‍ പെട്ടെന്ന് പണിമുടക്കി. ഇതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ വ്യാപാരികളെ തടയാന്‍ കോഴിക്കോട് വലിയങ്ങാടി മേല്‍പാലത്തില്‍ തൊഴിലാളികളും സംഘടിച്ചു. ഈ സമയത്ത് സി.പി.എം ജില്ലാ സെക്രട്ടറി കേളുവേട്ടന്‍ സ്ഥലത്തുവന്ന് തൊഴിലാളികളെ പിന്തിരിപ്പിച്ചു. വ്യാപാരികള്‍ക്കും പ്രകടനം നടത്താമെന്ന് അദ്ദേഹം തൊഴിലാളികളോട് പറഞ്ഞു.


ഏറ്റവും സംഘര്‍ഷാത്മകമായത് വിൽപന നികുതി ഉദ്യോഗസ്ഥരുടെ കട പരിശോധിക്കലിനെ പ്രതിരോധിച്ച കാലമായിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ ഉദ്യോഗസ്ഥര്‍ കയറിവരികയും രേഖകള്‍ കൈവശപ്പെടുത്തുകയും ചെയ്തുവരികയായിരുന്നു. ഇനി കടയില്‍ കയറിയാല്‍ വ്യാപാരികള്‍ സംഘടിച്ച് തടയുമെന്ന് പ്രഖ്യാപിച്ചു. പലയിടത്തും സംഘര്‍ഷമുണ്ടായെങ്കിലും വൈകാതെ അന്നത്തെ മന്ത്രി സി.വി പത്മരാജനുമായി ചര്‍ച്ച നടത്തി മുന്നറിയിപ്പ് ഇല്ലാതെ പരിശോധന പാടില്ലെന്ന തീരുമാനമെടുത്തു.


കുത്തകകളുടെ വ്യാപാരി ചൂഷണത്തിനെതിരേ നടത്തിയ സമരവും ശ്രദ്ധേയമായിരുന്നു. ഹിന്ദുസ്ഥാന്‍ ലീവര്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ സാധനങ്ങള്‍ക്ക് വളരെ ചുരുങ്ങിയ കമ്മിഷന്‍ മാത്രമാണ് ചില്ലറ വ്യാപാരികള്‍ക്കു ലഭിച്ചത്. അതുതന്നെ മുന്‍കൂട്ടി പണം നല്‍കിയാലേ സാധനം നല്‍കൂവെന്ന് അവര്‍ ശഠിച്ചു. ഇതോടെ വന്‍കിടക്കാരുടെ ഉൽപന്നങ്ങള്‍ വില്‍ക്കില്ലെന്ന് കച്ചവടക്കാര്‍ തീരുമാനിച്ചത് വലിയ സമരമായി മാറിയിരുന്നു. ഇതിന്റെ ഫലമെന്നോണം സ്വദേശി ഉല്‍പന്നങ്ങളുടെ വരവും വിൽപനയും ഗണ്യമായി കൂടി. വിപണിയിലെ നിത്യോപയോഗ സാധനങ്ങളധികവും കുത്തക കമ്പനികളുടേതായിരുന്നു. അതിനു പകരം ഉപയോഗിക്കാവുന്ന സ്വദേശി ഉല്‍പന്നങ്ങള്‍ക്ക് വലിയ പ്രചാരം കിട്ടിയെങ്കിലും മുന്നോട്ടു പോയില്ല.


ചെറുകിട വന്‍കിട ഭേദമില്ലാതെ മുഴുവന്‍ കച്ചവടക്കാരെയും കോര്‍ത്തിണക്കുന്ന സംഘടനയെന്ന നിലയില്‍ വലിയ കരുത്താര്‍ജിക്കാന്‍ ഏകോപന സമിതിക്ക് കഴിഞ്ഞു. രാഷ്ട്രീയ കക്ഷികള്‍ സംഘടനയെ പരിഗണിക്കാന്‍ മടിച്ചപ്പോഴാണ് രാഷ്ട്രീയ ശക്തിയാകണം എന്ന ചര്‍ച്ച ഉണ്ടായത്. ആദ്യഘട്ടം എന്ന നിലയില്‍ 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി. കോഴിക്കോട് രണ്ടാം മണ്ഡലത്തില്‍ ജനവിധി തേടിയ എനിക്കാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്- 5000ത്തില്‍പരം.


ഏകോപന സമിതിയുടെ പ്രവര്‍ത്തന ഫലമായി വ്യാപാരികള്‍ക്കായി ക്ഷേമനിധി ആരംഭിച്ചുവെങ്കിലും ഇപ്പോള്‍ കാര്യക്ഷമമല്ല. തീപിടിത്തം വെള്ളപ്പൊക്കം തുടങ്ങിയവയില്‍ പെടുന്ന വ്യാപാരികള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന തരത്തിലായിരുന്നു ക്ഷേമ നിധി. ചുമട്ടു തൊഴിലാളിക്ഷേമനിധി ബോര്‍ഡ്, മിനിമം വേജ് ബോര്‍ഡ്, വ്യാപാരി ക്ഷേമ നിധി എന്നിവയിലെല്ലാം അംഗമാകാന്‍ കഴിഞ്ഞു.
ജീവിതത്തിലെ ഏറ്റവും വലിയ സേവനങ്ങളിലൊന്ന് കേരളത്തിലെ ആദ്യത്തെ മുസ്‌ലിം മാനേജ്‌മെന്റ് വിദ്യാലയമായ ഹിമായത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കൻഡറി സ്‌കൂളിന്റെ മാനേജറായി 40 വര്‍ഷം പ്രവര്‍ത്തിച്ചു. പിതാവിന്റെ പാത തുടര്‍ന്നാണ് കമ്മിറ്റിയിലെത്തിയത്. ഒരു കാലത്ത് അവഗണിക്കപ്പെട്ട ഈ വിദ്യാലയം ഇന്ന് മികവിന്റെ കേന്ദ്രമായി മാറിയിട്ടുണ്ട്-ഹസന്‍കോയ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago