സാമ്പത്തിക ബാധ്യത; കണ്ണൂരില്‍ കര്ഷകന് ആത്മഹത്യ ചെയ്തു
കണ്ണൂരില്‍ കര്ഷകന് ആത്മഹത്യ ചെയ്തു
കണ്ണൂര്‍: കൃഷി നശിച്ചതില്‍ മനംനൊന്ത് കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ സ്വദേശി ജോസ് ഇടപ്പാറക്കല്‍ ആത്മഹത്യ ചെയതു. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും കുടുംബം പറയുന്നു. ഇന്ന് ഉച്ചയോടെയാണ് വീടിനു സമീപത്തെ പറമ്പില്‍ ജോസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഭൂമി പാട്ടത്തിനെടുത്താണ് ജോസ് കൃഷി ചെയ്തിരുന്നത്. രണ്ടായിരത്തി അഞ്ഞൂറോളം വരുന്ന വാഴ കൃഷി പൂര്‍ണമായും നശിച്ചു. ഇതുമൂലം വന്‍ സാമ്പത്തിക നഷ്ടമുണ്ടായി. പ്രദേശത്തെ ഒരു സ്വയം സഹായ സംഘത്തില്‍ നിന്നും ജോസ് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. ഇന്ന് ലോണ്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അത് ഉണ്ടായില്ല. ഇതുമൂലം മാനസികമായി ഏറെ വിഷമം നേരിട്ടതായും കുടുംബം പൊലിസിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."