HOME
DETAILS

സ്വകാര്യ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനം നടപ്പാക്കാൻ ഒരുങ്ങി സഊദി അറേബ്യ

  
backup
January 07 2024 | 14:01 PM

saudi-arabia-is-ready-to-implement-job-training

റിയാദ്:സഊദി അറേബ്യയിൽ അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്കായി തൊഴിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്ന് സഊദി അധികൃതർ വ്യക്തമാക്കി. 2024 ജനുവരി 6-ന് സഊദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റാണ് (MHRSD) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

 

 

 

ഇത് സംബന്ധിച്ച ഔദ്യഗിക ഉത്തരവ് സഊദി MHRSD വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ രാജ്‌ഹി പുറത്തിറക്കിയിട്ടുണ്ട്. സഊദി അറേബ്യയിലെ വിദ്യാർത്ഥികളെ സ്വകാര്യ തൊഴിൽ മേഖലയിൽ തൊഴിലെടുക്കുന്നതിന് പ്രാപ്തരാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

 

 

 

ഇതിലൂടെ രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, മികച്ച ഉദ്യോഗാർത്ഥികളെ വാർത്തെടുക്കുന്നതിനും മന്ത്രാലയം ലക്ഷ്യമിടുന്നു. സഊദി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അംഗീകരിച്ചിട്ടുള്ള ഒരു അധ്യയന പരിപാടിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.

 

 

 

സഊദി അറേബ്യയിലെ സ്വകാര്യ തൊഴിൽ മേഖലയിലെ ആവശ്യകതകൾ നിറവേറ്റുന്നതിനും ഈ തീരുമാനം സഹായകമാകുന്നതാണ്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ അധ്യയന കാലഘട്ടത്തിന് ശേഷം തൊഴിൽ നേടുന്നതിനുള്ള മതിയായ പരിശീലനം ലഭിക്കുന്നുവെന്ന് ഈ തീരുമാനം ഉറപ്പ് വരുത്തുന്നു.

 

 

 

സ്ഥാപനവും, പരിശീലനം നേടുന്ന വിദ്യാർത്ഥിയും തമ്മിൽ കൃത്യമായ വ്യവസ്ഥകൾ രേഖപ്പെടുത്തിയിട്ടുള്ള ഒരു കരാറിൽ ഒപ്പ് വെച്ച ശേഷമായിരിക്കും നിശ്ചിത കാലയളവിലേക്കുള്ള ഈ പരിശീലനം ആരംഭിക്കുന്നത്. പരിശീലനത്തിന് ശേഷം സ്ഥാപനത്തിൽ നിന്ന് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

 

 

 

ഈ തീരുമാനം പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

 

Content Highlights:Saudi Arabia is ready to implement job training for students in private institutions



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago