HOME
DETAILS

ഒമാനിൽ ഈ പറയുന്ന കറൻസി നോട്ടുകൾ പിൻവലിക്കുന്നതായി സെൻട്രൽ ബാങ്ക്

  
backup
January 08 2024 | 15:01 PM

the-central-bank-of-oman-is-withdrawing-these-currency-note

മസ്കത്ത്:ഒമാനിൽ നിലനിന്നിരുന്ന ഏതാനും കറൻസി നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു. 2024 ജനുവരി 7-നാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

 

 

 

ഈ അറിയിപ്പ് പ്രകാരം ഒമാനിലെ ഏതാനും കറൻസി നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായും, 2024 ജനുവരി മുതൽ പരമാവധി 360 ദിവസങ്ങൾക്കുള്ളിൽ ഇവ പ്രചാരത്തിൽ നിന്ന് പിൻവലിക്കുമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ വ്യക്തമാക്കിയിട്ടുണ്ട്.

 

 

താഴെ പറയുന്ന ബാങ്ക്നോട്ടുകളാണ് ഇത്തരത്തിൽ നിരോധിച്ചിരിക്കുന്നത്

 

-1995 നവംബറിൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ 1 റിയാൽ, 500 ബൈസ, 200 ബൈസ, 100 ബൈസ നോട്ടുകൾ.
-2000 നവംബറിൽ പുറത്തിറക്കിയ 50 റിയാൽ, 20 റിയാൽ, 10 റിയാൽ, 5 റിയാൽ നോട്ടുകൾ.
-2005-ൽ പുറത്തിറക്കിയ 1 റിയാൽ സ്‌മാരക ബാങ്ക്നോട്ട്.
-2010-ൽ പുറത്തിറക്കിയ 20 റിയാൽ സ്‌മാരക ബാങ്ക്നോട്ട്.
-2011, 2012 വർഷങ്ങളിൽ പുറത്തിറക്കിയ 50 റിയാൽ, 10 റിയാൽ, 5 റിയാൽ നോട്ടുകൾ.
-2015-ൽ പുറത്തിറക്കിയ 1 റിയാൽ സ്‌മാരക ബാങ്ക്നോട്ട്.
-2019-ൽ പുറത്തിറക്കിയ 50 റിയാൽ ബാങ്ക്നോട്ട്.

 

 

എന്നാൽ ഈ 360 ദിവസം അവസാനിക്കുന്നത് വരെയുള്ള കാലയളവിൽ (2024 ഡിസംബർ 31 വരെ) ഒമാനിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ, ചില്ലറവ്യാപാരശാലകൾ തുടങ്ങിയവർ ഈ നോട്ടുകൾ പൊതുജനങ്ങളിൽ നിന്ന്, അവ പണമിടപാടുകൾക്കായി നൽകുന്ന അവസരത്തിൽ സ്വീകരിക്കണമെന്നും, മാറ്റിനൽകണമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നിർദ്ദേശിച്ചിട്ടുണ്ട്.

 

 

ഇവ മാറ്റിയെടുക്കുന്നതിന് അനുവദിച്ചിട്ടുള്ള ഈ പരമാവധി കാലാവധി അവസാനിക്കുന്നതോടെ ഇത്തരം നോട്ടുകൾക്ക് പണമിടപാടുകൾ നടത്തുന്നതിനുള്ള നിയമപരമായ മൂല്യം ഉണ്ടാകില്ലെന്നും സെൻട്രൽ ബാങ്ക് കൂട്ടിച്ചേർത്തു.

 

 

Content Highlights:The Central Bank of Oman is withdrawing these currency notes



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  a day ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  a day ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  a day ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  a day ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  a day ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago