ചായയില്‍ പഞ്ചസാരക്ക് പകരം ശര്‍ക്കര ഉപയോഗിക്കാം; മാറ്റങ്ങള്‍ ചെറുതല്ല
ഉറക്കമെണീറ്റതിന് ശേഷവും വൈകിട്ടും ഒരോ ചായ എന്നത് മലയാളികളുടേത് മാത്രമല്ല, ഇന്ത്യക്കാരുടെ തന്നെ സ്വഭാവ സവിശേഷതകളില്‍ ഒന്നാണ്. എന്നാല്‍ ചായയിലെ പഞ്ചസാര എന്ന ഘടകം ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. പഞ്ചസാരക്ക് പകരം ചായയില്‍ ശര്‍ക്കര ഉപയോഗിക്കാനാണ് ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്.തണുപ്പ് കാലത്ത് ശര്‍ക്കര ഇട്ട ചായ കുടിക്കുന്നത് ആരോഗ്യ പരിപാലനത്തിന് അത്യന്താപേക്ഷിതമാണ്.
ശര്‍ക്കരയില്‍ വൈറ്റമിന്‍ എ, ബി, ഫോസ്ഫറസ്, ഇരുമ്പ്, സുക്രോസ്, വിറ്റാമിനുകള്‍, ധാതുക്കള്‍, പോഷകങ്ങള്‍ എന്നിവ ശര്‍ക്കരയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശര്‍ക്കര വലിയ സഹായം ചെയ്യുന്നുണ്ട് എന്നും പഠനഫലങ്ങള്‍ പറയുന്നുണ്ട്. കൂടാതെ ശര്‍ക്കര ചായയില്‍ കാണപ്പെടുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഫ്രീ റീഡിക്കലുകളെ പ്രതിരോധിക്കാന്‍ ശരീരത്തെ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ സാധ്യമായ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്നാണ് പറയുന്നത്.
ദഹനത്തിനും ശര്‍ക്കര വലിയ സഹായമാണ് ശരീരത്തില്‍ ചെലുത്തുന്നത്.ഭക്ഷണത്തിന് ശേഷം വേ?ഗത്തിലും മികച്ച ദഹനത്തിനും ചായയില്‍ കുറച്ച് ശര്‍ക്കര ചേര്‍ക്കുക.
Content Highlights:The Sweet Benefits Of Jaggery Tea Ingredients And Receipe
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."