യുഎഇ ഭരണകൂടത്തിന് ഇനി പുതിയ മുഖം; പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
യുഎഇ ഭരണകൂടത്തിന് ഇനി പുതിയ മുഖം; പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
അബുദാബി: യുവജന മന്ത്രി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഉൾപ്പെടെയുള്ള മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർക്കു മുൻപാകെയാണ് യുഎഇയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്.
യുവജന മന്ത്രി സുൽത്താൻ അൽ നെയാദി, ധന, സാമ്പത്തിക മന്ത്രാലയത്തിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ഫാദൽ അൽ മസ്റൂയി, പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹാക് അൽ ഷംസി എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
യുഎഇ പ്രസിഡന്റിന്റെ രാജ്യാന്തര വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഓഫിസ് മേധാവിയായി മറിയം ബിൻത് മുഹമ്മദ് അൽ മുഹൈരിയും ഇന്ന് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മുൻപാകെ അധികാരമേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."