ഗസ്സയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 10,000 കടന്നു
ഗസ്സയില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 10,000 കടന്നു
ഗസ്സ: 100 ദിവസത്തോടടുക്കുന്ന ഇസ്‌റാഈലിന്റെ ഫലസ്തീന്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 10,000 കടന്നു. ഗസ്സന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചാണിത്. കനത്ത കര, വ്യോമ ആക്രമണങ്ങളില്‍ കെട്ടിടങ്ങള്‍ക്കടിയില്‍പ്പെട്ട് കാണാതായ കുട്ടികള്‍ വേറെയുമുണ്ട്. ഗസ്സയിലെ 1.1 മില്യന്‍ കുട്ടികളില്‍ 10,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം ഈയിടെ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.
ആക്രമണങ്ങളില്‍ പരുക്കേറ്റ കുട്ടികളുടെ അവസ്ഥ വിവരണാതീതമാണ്. പലരും ആജീവനാന്ത വേദന സഹിക്കേണ്ട പരുക്കുകളുമായാണ് അതിജീവിച്ചത്. ബോംബിങ്ങിലും ഷെല്ലാക്രമണങ്ങളിലും മാരകമായി പൊള്ളലേറ്റു, തക്ക സയമത്ത് മതിയായ ചികിത്സ പോലും ലഭിച്ചില്ല. മാതാപിതാക്കളുടെയും വേണ്ടപ്പെട്ടവരുടെയും വേര്‍പാട് ഇതിനിടയില്‍ തീരാനോവുമാണ്. മേഖലയിലെ 1,000ത്തോളം കുട്ടികള്‍ക്ക് ഇരുകാലുകളോ അവയിലൊന്നോ നഷ്ടപ്പെട്ടു.
ഓരോ ദിവസവും ശരാശരി 100 കുട്ടികളാണ് കൊല്ലപ്പെടുന്നത്. നവജാത ശിശുക്കളടക്കം ചെറുകുഞ്ഞുങ്ങളെ പോലും കൊല്ലുന്നത് ഇസ്‌റാഈലിന് ന്യായീകരിക്കാനാവില്ലെന്ന് 'സേവ് ദ ചില്‍ഡ്രന്‍' സന്നദ്ധ സംഘടനയുടെ ഫലസ്തീന്‍ അതോറിറ്റി ഡയരക്ടര്‍ ജൈസന്‍ ലീ പറഞ്ഞു. നൂറൂ ദിവസത്തോളമായി ഗസ്സയിലെ കുട്ടികള്‍ അവര്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടുക്കൊണ്ടിരിക്കുകയാണ്.
പലര്‍ക്കും അംഗവിഛേദം സംഭവിച്ചു, പലരും മാറ്റിപ്പാര്‍പ്പിക്കപ്പെട്ടു. ഇവിടുത്തെ ആകെ കുട്ടികളുടെ എണ്ണത്തില്‍ ഒരു ശതമാനം പേരെ ഇസ്‌റാഈല്‍ ഇതിനോടകം കൊന്നുകളഞ്ഞു. ഭക്ഷ്യപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന പട്ടിണിയും ക്ഷാമവും മാറാവ്യാധികളും ജീവിച്ചിരിക്കുന്ന കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."