നിങ്ങള്‍ ഏത് പുളി ആണ് ഉപയോഗിക്കാറുള്ളത്? അതിലെ നല്ലതും ചീത്തയും അറിയാം
മലയാളി തീന്‍മേശയിലെ ഒഴിച്ചുകൂടാനാകാത്ത രുചിക്കൂട്ടാണ് പുളി. സാമ്പാര്‍, മീന്‍കറി, അവിയല്‍ ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങളില്‍ പുളി ഇല്ലെങ്കില്‍ നമ്മള്‍ മലയാളികള്‍ക്ക് അത് അപൂര്‍ണമാണ്. എന്നാല്‍, കേരളത്തിന് പുറത്ത് പല ഭാഗങ്ങളിലും ഈ പുളിക്കൂട്ട് അത്ര പിടിക്കില്ല. കുടുംപുളി, നമ്മുടെ നാടന്‍ വാളന്‍ പുളി എന്നിങ്ങനെ വിവിധ തരത്തിലുള്ള പുളികള്‍ ഉണ്ട്. അവയ്ക്ക് വ്യത്യസ്ത ഔഷധ ഗുണങ്ങളും ഉണ്ട്. അവ എന്തെല്ലാം ആണെന്ന് പരിശോധിക്കാം.
കുടംപുളി
ശരീരഭാരം കുറയ്ക്കാനും, വ്യായാമം നന്നായി ചെയ്യാനും, സന്ധി വേദന, മലവിസര്‍ജ്ജനം വര്‍ദ്ധിപ്പിക്കാനും വിരകളുടെയും ചികിത്സയ്ക്കായും ആളുകള്‍ പുളി കഴിക്കാറുണ്ട്. ദക്ഷിണേന്ത്യയില്‍ ആണ് ഇതിന്റെ ഉപയോഗം വളരെ കൂടുതല്‍. കൊടംപുളി, മരപ്പുളി, പിണം പുളി, വടക്കന്‍ പുളി എന്നിങ്ങനെ വിവിധ പ്രാദേശിക ഭാഷകളിലാണ് ഇതിനെ അറിയപ്പെടുന്നത്.
കുടംപുളി നമ്മള്‍ മലയാളികള്‍ കറികളില്‍ സ്വാദിനായി ഉപയോഗിക്കുന്ന ഒന്നാണ്. കുടംപുളി ഇട്ട് വെയ്ക്കുന്ന കറികള്‍ പ്രത്യേകിച്ച് മീന്‍ കറി മലയാളികളുടെ പ്രിയപ്പെട്ട കറികളാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് കുടംപുളി, ഇതിന്റെ വിത്ത് ഇല, തൊലി എന്നിവ എല്ലാം ഔഷധ യോഗ്യമാണ്.
കുടം പുളിയുടെ ആരോഗ്യ ഗുണങ്ങള്‍.
ചര്‍മ്മത്തിന്
കുടം പുളിയുടെ നീരെടുത്ത് മുഖത്ത് പുരട്ടുന്നത് മുഖത്തെ നിറവ്യത്യാസം, കരുവാളിപ്പ് എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു
അതുപോലെ, കുടംപുളിയ്ക്ക് ചില ആളുകളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിയും. പ്രമേഹമുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ ഇത് ശുപാര്‍ശ ചെയ്യുന്നില്ല, കാരണം ഇത് അവരുടെ രക്തത്തിലെ പഞ്ചസാര അപകടകരമാംവിധം താഴ്ന്ന നിലയിലേക്ക് കൊണ്ട് പോകാന്‍ ഇടയാക്കും എന്നത് കൊണ്ടാണ്.
ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നു
കുടംപുളി ദഹനത്തെയും ഗ്യാസ്‌ട്രൈറ്റിസ് ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ അനാരോഗ്യകരമായ ഭക്ഷണത്തിന്റെ പൗണ്ട് കുറയ്ക്കും. അങ്ങനെ നിങ്ങളുടെ ശരീര ഹോര്‍മോണ്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഇത് ഉപയോഗിച്ച്, ശരീരഭാരം കുറയ്ക്കുന്നതിലൂടെ എല്ലാവര്‍ക്കും അവരുടെ മെറ്റബോളിസം മെച്ചപ്പെടുത്താനും കഴിയും.
വിശപ്പ് ഇല്ലാതാക്കുന്നു
രക്തത്തിലെ സെറോട്ടോണിന്റെ അളവ് കൂട്ടുകയും ഇത് വഴി വിയര്‍പ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് വിശപ്പ് ഇല്ലാതാക്കുന്നു. സെറോട്ടോണിന്‍ രക്തത്തില്‍ കൂടുമ്പോഴാണ് നമുക്ക് വിശപ്പ് ഇല്ലാതാകുന്നത്.
മരുന്ന് നിര്‍മാണം
അലോപ്പതി മരുന്നുകളുടെ നിര്‍മാണത്തിനും കുടംപുളി ഉപയോഗിക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന സാന്‍തോണ്‍സും അനുബന്ധഘടകങ്ങളും ഞരമ്പുകളെ സംരക്ഷിക്കുന്നു. അള്‍സര്‍, മലേറിയ, കാന്‍സര്‍ തുടങ്ങി നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്.
വാളന്‍ പുളി
അടുക്കളയിലെ ഏറ്റവും പ്രാധാന്യമേറിയ അവശ്യ വസ്തുക്കളില്‍ ഒന്നാണ് പയര്‍ വര്‍ഗ്ഗങ്ങളില്‍ പെട്ട വാളന്‍പുളി.
എന്നാല്‍ ഈ വിശിഷ്ട വിഭവത്തിന്റെ ആശ്ചര്യജനകമായ ഗുണങ്ങള്‍ അടുക്കളയിലും തീന്‍മേശയിലും മാത്രമായി ഒതുങ്ങിനില്‍ക്കുന്നതല്ല. നിങ്ങളുടെ ശരീര ചര്‍മ്മത്തെയും തലമുടിയേയും പുനര്‍നവീകരിക്കാനും ആരോഗ്യപൂര്‍ണമായി സൂക്ഷിക്കാനുമൊക്കെ ഇത് സഹായിക്കുന്നു.
വാളന്‍പുളി ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍.
⏺️ നേര്‍ത്തതും ലോലവുമായ ശരീര ചര്‍മ്മം ലഭിക്കും
⏺️ മോശമായ ചര്‍മം അടര്‍ന്നു പോകാനുള്ള പ്രകൃതിദത്തമായ പ്രതിവിധി
⏺️ പ്രകൃതിദത്തമായ മോയിസ്ചറൈസിംഗിനും ടോണിങ്ങിനുമൊക്കെ ഉപയോഗിക്കാം.
⏺️ പ്രായാധിക്യത്തെ തടയാന്‍ സഹായിക്കുന്നു.
⏺️ കഴുത്തിനരികിലുള്ള കറുത്ത പാടുകളെ നീക്കംചെയ്യുന്നു
⏺️ നിറം മങ്ങലിനെ ഇല്ലാതാക്കുന്നു
വാളന്‍ പുളി അമിതമായി കഴിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍
വാളന്‍പുളിയുടെ അമിതമായ ഉപയോഗം അതിന്റെ അസിഡിറ്റി സ്വഭാവം കാരണം ദഹനവ്യവസ്ഥയെ നശിപ്പിക്കുകയും ആസിഡ് റിഫ്‌ലക്‌സിന് കാരണമാവുകയും ചെയ്യും. കൂടാതെ പുളിയുടെ അമിതമായ ഉപഭോഗം അലര്‍ജിക്ക് കാരണമാവുകയും അപൂര്‍വ്വമായി രക്തചംക്രമണം മന്ദഗതിയിലാക്കുകയോ രക്തക്കുഴലുകളെ പൂര്‍ണ്ണമായും തടയുകയോ ചെയ്‌തേക്കാവുന്ന വാസകോണ്‍സ്ട്രിക്ഷന് കാരണവുമാകും.
വാളന്‍ പുളി പല്ലിന്റെ ആരോഗ്യത്തെയും മോശമായി ബാധിക്കും. നിങ്ങളുടെ പല്ലിന്റെ ആരോഗ്യം നശിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം ഒരുപക്ഷെ കുട്ടിക്കാലത്തെ പുളി തിന്നുന്ന ശീലങ്ങളായിരിക്കാം. വലിയ അളവില്‍ പുളി കഴിക്കുന്നത് നല്ലതല്ല. അസിഡിറ്റി സ്വഭാവമുള്ളതിനാല്‍ ഇത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുന്നതിലൂടെ നിങ്ങളുടെ ദന്താരോഗ്യം നശിപ്പിക്കും.
ഇരുമ്പന്‍ പുളി
നമ്മുടെയെല്ലാം വീടുകളില്‍ ഉള്ളതും എന്നാല്‍ നമ്മളില്‍ പലരും അധികം ഉപയോഗിക്കാത്തതുമായ ഫലമാണ് ഇരുമ്പന്‍ പുളി. ഇരുമ്പന്‍പുളി, ഓര്‍ക്കാപ്പുളി, പിലിമ്പി, പുളിഞ്ചിയ്ക്ക, ചെമ്മീന്‍പുളി, ചിലുമ്പിപ്പുളി (ചിലുമ്പിയ്ക്ക), കാച്ചിപ്പുളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. കസര്‍ക്കോഡ് ഭാഗങ്ങളില്‍ കോയക്കപ്പുളി എന്നും അറിയപ്പെടുന്നുണ്ട്. പുളിയും ചവര്‍പ്പും അധികമായതിനാല്‍ ഒട്ടുമിക്ക ആളുകളും ഇരുമ്പന്‍ പുളി ഉപയോഗിക്കാറില്ല.
കൊളസ്‌ട്രോള്‍ കുറയ്ക്കുമോ?
ജീവിതശൈലീരോഗങ്ങളില്‍ മുന്‍നിരയിലാണ് കൊളസ്‌ട്രോളിന്റെ സ്ഥാനം. പ്രകൃതിദത്തമായ, ചിലവ് കുറഞ്ഞ മരുന്നുകളുണ്ടെങ്കില്‍ അത് ഒരുകൈ പരീക്ഷിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് മിക്കവരുടെയും ചിന്ത. ഇങ്ങനെയാണ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പലരും ഇരുമ്പന്‍ പുളി കഴിക്കാന്‍ തുടങ്ങുന്നത്.
ഇരുമ്പന്‍ പുളി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയില്ലെന്ന് മാത്രമല്ല, അത് പച്ചയ്ക്ക് സ്ഥിരമായി കഴിക്കുന്നത് നമ്മുടെ കരളിനെ ദോഷമായ രീതിയില്‍ ബാധിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ കുടംപുളിയും വാളന്‍ പുളിയും ഉപയോഗിക്കുന്നതാണ് ഉത്തമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."