ചിഹ്നം മാത്രം മതി; തൃശൂരിലെ ചുവരെഴുത്ത് മായ്പ്പിച്ച് ടിഎന്‍ പ്രതാപന് എംപി
തൃശൂര്‍: തൃശൂരിലെ ചുവരെഴുത്ത് മായ്പ്പിച്ച് ടിഎന്‍ പ്രതാപന്. 'യുഡിഎഫ് സ്ഥാനാര്‍ഥി ടിഎന്‍ പ്രതാപനെ വിജയിപ്പിക്കണം' എന്നാവശ്യപ്പെട്ടുള്ള ചുവരെഴുത്ത് ടിഎന്‍ പ്രതാപന് തന്നെ ഇടപെട്ടാണ് മായ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും മുന്‍പേ ചുവരെഴുത്ത് നടത്താന്‍ പാടില്ലെന്ന് ടിഎന്‍ പ്രതാപന്. ചിഹ്നം മാത്രം എഴുതാനാണ് നിര്‍ദേശം നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
'കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പ് സ്ഥാനാര്‍ഥികളുടെ പേരെഴുതാന്‍ പാടില്ല. ഇതുസംബന്ധിച്ച് താഴേത്തട്ടില്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിഹ്നം മാത്രമാണ് വരയ്ക്കാന്‍ അനുമതിയുള്ളത്. എഴുതിയ പേരുകളെല്ലാം മായ്പ്പിച്ചു' ടിഎന്‍ പ്രതാപന് പറഞ്ഞു.
വെങ്കിടങ്ങ് സെന്ററില്‍ ഇന്ന് രാവിലെയാണ് 'യുഡിഎഫ് സ്ഥാനാര്‍ഥി ടിഎന്‍ പ്രതാപനെ വിജയിപ്പിക്കണം' എന്നാവശ്യപ്പെട്ട് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. 'പ്രതാപന് തുടരും പ്രതാപത്തോടെ' എന്ന മുദ്രാവാക്യത്തോടെയുള്ള ചുവരെഴുത്തില്‍ കൈപ്പത്തി ചിഹ്നവും വരച്ചു ചേര്‍ത്തിരുന്നു.
ചിഹ്നം മാത്രം മതി; തൃശൂരിലെ ചുവരെഴുത്ത് മായ്പ്പിച്ച് ടിഎന്‍ പ്രതാപന് എംപി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."