ഷാഹി ഈദ് ഗാഹ് മസ്ജിദ് സര്‍വേ സുപ്രിം കോടതി സ്റ്റേ ചെയ്തു
ഷാഹി ഈദ് ഗാഹ് മസ്ജിദ് സര്‍വേ സ്റ്റേ ചെയ്ത് സുപ്രിം കോടതി
ഡല്‍ഹി: മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദിലെ സര്‍വേ സ്റ്റേ ചെയ്ത് സുപ്രിം കോടതി. അഡ്വക്കറ്റ് കമ്മീഷന്റെ പരിശോധനക്കുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവാണ് സ്റ്റേ ചെയ്തത്. കഴിഞ്ഞ മാസമാണ് അലഹബാദ് കോടതി നിയോഗിക്കുന്ന അഡ്വക്കറ്റ് കമ്മീഷന്റെ മേല്‍നോട്ടത്തില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയിരുന്നത്. സര്‍വേ നടത്താന്‍ മൂന്നംഗ അഭിഭാഷക കമ്മീഷണര്‍മാരെ നിയമിക്കാനായിരുന്നു തീരുമാനം. ഡിസംബറില്‍ ഹരജി പരിഗണിച്ചപ്പോള്‍ അലഹബാദ് ഹൈക്കോടതി വിധിയില്‍ ഇടപെടാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയിരുന്നത്.
ഈദ്ഗാഹ് മസ്ജിദില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും യഥാര്‍ഥ സ്ഥാനമറിയാന്‍ അഭിഭാഷക കമ്മീഷനെ നിയോഗിക്കണമെന്നും ആയിരുന്നു ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈന്ദവ വിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിനോടുചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ അഭിഭാഷകസംഘം നടത്തിയ സര്‍വേയുടെ അതേമാതൃകയിലുള്ള സര്‍വേ ആയിരിക്കും ഷാഹി ഈദ്ഗാഹ് മസ്ജിദിലും നടക്കുക.
മസ്ജിദിന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞാണ് സര്‍വേക്ക് അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയതെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന് നേരത്തെ സുപ്രിം കോടതിയില്‍ പറഞ്ഞിരുന്നു.
മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമി ക്ഷേത്രത്തോടുചേര്‍ന്നാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലകൊള്ളുന്നത്. 13.37 ഏക്കര്‍ വരുന്ന ശ്രീകൃഷ്ണജന്മഭൂമിയിലെ കത്ര കേശവ്ദേവ് ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് 166970 കാലത്ത് മസ്ജിദ് പണിഞ്ഞതെന്നാണ് ഹൈന്ദവ വിഭാഗത്തിന്റെ വാദം. പള്ളിസമുച്ചയം പൊളിച്ച് അവിടെ തങ്ങള്‍ക്ക് ആരാധന നടത്താന്‍ അവസരം നല്‍കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."