മോദി കൊച്ചിയില്‍; 4,000 കോടിയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
മോദി കൊച്ചിയില്‍; 4,000 കോടിയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി: വില്ലിങ്ഡന്‍ ഐലന്‍ഡില്‍ കൊച്ചി രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐ.ഒ.സിയുടെ എല്‍.പി.ജി ഇറക്കുമതി ടെര്‍മിനല്‍ തുടങ്ങി 4000 കോടി രൂപയുടെ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ഗുരുവായൂര്‍, തൃപ്രയാര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി കൊച്ചി കപ്പല്‍ശാലയിലെത്തി വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചത്.
രാജ്യത്തിന്റെ സമുദ്രമേഖലയുടെ വികസനത്തിനാണ് ശ്രമിക്കുന്നത്. ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികള്‍ ദക്ഷിണേന്ത്യയുടെ വികസനത്തില്‍ നാഴികക്കല്ലാകും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. തുറമുഖങ്ങള്‍ വലിയ വളര്‍ച്ചയാണ് നേടിയത്. ഗ്ലോബല്‍ ട്രേഡിലും ഭാരതത്തിന് വലിയ സ്ഥാനമാണുള്ളത്. രാജ്യത്തെ തുറമുഖ മേഖലയെ വലിയ ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര തുറമുഖഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. മറൈന്‍ ഡ്രൈവില്‍ ബിജെപിയുടെ 'ശക്തികേന്ദ്ര പ്രമുഖരുടെ' യോഗത്തില്‍ പങ്കെടുത്തശേഷം പ്രധാനമന്ത്രി മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."