ജപ്പാനെ പിന്തള്ളി ഇന്ത്യയുടെ കുതിപ്പ്; ആഗോള കാര്‍ വില്‍പ്പനയില്‍ മുന്നോട്ട്
2023ല്‍ ആഗോള കാര്‍ മാര്‍ക്കറ്റില്‍ വലിയൊരു കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ് ഇന്ത്യ. ഇക്കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ലൈറ്റ് വെഹിക്കിള്‍ മാര്‍ക്കറ്റ് എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ലോക സാമ്പത്തിക ഭീമന്‍മാരും ആഗോള കാര്‍ മാര്‍ക്കറ്റിലെ ശക്തമായ സാന്നിധ്യവുമായ ജപ്പാനെ മറികടന്നാണ് ഇന്ത്യയുടെ കുതിപ്പ്.ഇന്ത്യന്‍ വിപണി വില്‍പ്പനയുടെ കാര്യത്തില്‍ 8.0 ശതമാനത്തില്‍ നിന്ന് 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ 4.11 ദശലക്ഷം യൂണിറ്റ് കാറുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റത്.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള അന്തരം 2023 ല്‍ 1,15,000 യൂണിറ്റായി കുറഞ്ഞിട്ടുണ്ട്.
രാജ്യത്ത് കഴിഞ്ഞ വര്‍ഷം വിറ്റഴിക്കപ്പെട്ട കാറുകളില്‍ 48 ശതമാനവും എസ്.യു.വികളാണ്. നിലവില്‍ ചൈനയും യുഎസ്എയുമാണ് കാര്‍ വില്‍പ്പനയില്‍ ഇന്ത്യയുടെ മുന്നിലുള്ള രാജ്യങ്ങള്‍.2030 ആകുമ്പോഴേക്കും രാജ്യം വിദേശത്തേക്ക് കാര്‍ കയറ്റിയയക്കുന്ന വലിയൊരു വിപണിയായി മാറും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
#FPNews#India surpasses #Japan to become third-largest #Auto market globally, sells 4.25 million new #vehicles
— Firstpost (@firstpost) January 9, 2023
https://t.co/BsxSD4Wx6z
Content Highlights:india overtakes japan again in global car sales
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."