70 ലക്ഷം കിട്ടാനുണ്ട്, ജീവിതം വഴിമുട്ടി; ദയാവധത്തിന് അനുമതി തേടി കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകന്‍
70 ലക്ഷം കിട്ടാനുണ്ട്, ജീവിതം വഴിമുട്ടി; ദയാവധത്തിന് അനുമതി തേടി കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകന്‍
തൃശൂര്‍: കരുവന്നൂരില്‍ നിക്ഷേപ തട്ടിപ്പിന് ഇരയായ ആള്‍ ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി രംഗത്ത്. ഇതിനായി കരുവന്നൂരിലെ നിക്ഷേപകന്‍ മുഖ്യമന്ത്രിക്കും ചീഫ് ജസ്റ്റിസിനും കത്തയച്ചു. മാപ്രാണം സ്വദേശി ജോഷിയാണ് ദയാവധത്തിനായി അപേക്ഷ നല്‍കിയത്.
20 വര്‍ഷത്തിനിടെ രണ്ടുതവണ കഴുത്തില്‍ ഒരേ സ്ഥലത്തുവന്ന ട്യൂമര്‍ ഉള്‍പ്പെടെ 21 ശസ്ത്രക്രിയകളും ഏഴരവര്‍ഷം കിടപ്പിലായതും അതിജീവിച്ചാണ് ജീവിക്കുന്നത്.
കരുവന്നൂര്‍ ബാങ്കില്‍ ജോഷിക്കും കുടുംബാംഗങ്ങള്‍ക്കും തൊണ്ണൂറ് ലക്ഷത്തിനടുത്ത് നിക്ഷേപമുണ്ടായിരുന്നു. ചികിത്സയ്ക്കും ജീവിത ചെലവിനുമായി തുക മുഴുവന്‍ വേണമെന്ന അപേക്ഷ ബാങ്ക് നിരസിച്ചെന്ന് ജോഷി പറയുന്നു. കുറച്ചു പണം പലപ്പോഴായി കിട്ടി. ബാങ്കിന്റെ കണക്കില്‍ എഴുപത് ലക്ഷത്തിലേറെ രൂപ ഇനിയും കിട്ടാനുണ്ട്. അപമാനവും പരിഹാസവും സഹിച്ചു തളര്‍ന്നെന്നും പണം മടക്കി ലഭിച്ചില്ലെങ്കില്‍ ദയാവധത്തിന് അനുവദിക്കണമെന്നാണ് ജോഷി ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."