ഈ സാഹചര്യങ്ങളില്‍ പല്ലു തേയ്ക്കുന്നത് അപകടകരം; കാരണം അറിയാം
പല്ലുകളുടെ ആരോഗ്യ സംരക്ഷണം എന്നത് മൊത്തം ശരീരത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് സുപ്രധാനമായ കാര്യമാണ്. അതിനാല്‍ തന്നെ ദിവസേനെ ബ്രഷിങ് എന്നത് ഒഴിവാക്കാന്‍ സാധിക്കാത്ത കാര്യമാണ്. എന്നാല്‍ ബ്രഷിങ് എന്നത് വളരെ സൂക്ഷിച്ച് ചെയ്യേണ്ട കാര്യമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്.കൂടാതെ എപ്പോഴൊക്കെ ബ്രഷ് ചെയ്യണം എന്നത് പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് ഏതൊക്കെ സാഹചര്യത്തില്‍ ബ്രഷിങ് ഒഴിവാക്കണം എന്നതും. ഭക്ഷണം കഴിച്ച് അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ കഴിഞ്ഞതിന് ശേഷമാണ് ബ്രഷ് ചെയ്യേണ്ടത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
കാരണം ഭക്ഷണം കഴിക്കുമ്പോള്‍ വായയില്‍ അസിഡിറ്റി കാരണം പല്ലിന്റെ ഇനാമല്‍ ദുര്‍ബലമാകാന്‍ കാരണമാകുന്നുണ്ട്. അതിനാല്‍ തന്നെ ഈ സമയം ബ്രഷ് ചെയ്താല്‍ പല്ലിനെ അത് ദോഷകരമായി ബാധിക്കും. ഛര്‍ദിച്ചതിന് ശേഷം പല്ല് തേക്കുന്നതും അപകടകരമാണ്. കാരണം ഛര്‍ദിക്കുമ്പോള്‍ ആമാശയത്തിലെ ആസിഡുകള്‍ പല്ലില്‍ എത്തും. അപ്പോള്‍ ഛര്‍ദിച്ച് കഴിഞ്ഞതിന് ശേഷം ബ്രഷ് ചെയ്താല്‍ ഈ ആസിഡുകള്‍ വായക്ക് ചുറ്റും എത്തുകയും അത് ഇനാമലിനെ നശിപ്പിക്കുകയും ചെയ്തും.
ഇത് പോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് കാപ്പി കുടിച്ച ശേഷം ബ്രഷ് ചെയ്യുന്നത് ഒഴിവാക്കുക എന്നത്. കാരണം കാപ്പി വായയില്‍ പി.എച്ചിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും അസിഡിറ്റിയുണ്ടാക്കുകയും ചെയ്യുന്നു. ഇതും ബ്രഷ് ചെയ്യുമ്പോള്‍ പല്ലിനെ ദോഷകരമായി ബാധിക്കാന്‍ കാരണമാകും.
Content Highlights:when you should avoid brushing your teeth
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."