ഉദ്യോഗസ്ഥരുടെ അനാസ്ഥ; ഫാക്ടില്‍ സള്ഫറുമായെത്തിയ ബാര്‍ജ് ഒഴുകിപ്പോയി
ആലുവ: ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടര്‍ന്ന് ഫാക്ടിലേക്ക് സള്ഫറുമായെത്തിയ കൂറ്റന്‍ ബാര്‍ജ് പുഴയിലൂടെ ഒഴുകി. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അപകടം ഒഴിവായത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഫാക്ടിലേക്ക് പുഴയിലൂടെ നാലായിരം ടണ്‍ വരുന്ന സള്‍ഫര്‍ നിറച്ച ബാഗുകളുമായി എത്തിയ ബാര്‍ജ്ജ് ഫാക്ടിന്റെ ജെട്ടിയില്‍ നിര്‍ത്തിയശേഷം ജീവനക്കാര്‍ ഇറങ്ങിപ്പോയിരുന്നു. രാവിലെ 8.30ന് ബിനാനിപുരം പൊലീസ് സ്റ്റേഷനില്‍ പരിസരത്തെ പാനായിക്കുളം മേത്താനം പുഴയിലൂടെ ബാര്‍ജ്ജ് ഒഴുകി നടക്കുന്നത് നാട്ടുകാരാണ് കണ്ടത്.
കൂറ്റന്‍ ബാര്‍ജ്ജ് അടുത്തിടെ മാത്രം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഏലൂര്‍-മേത്താനം പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണില്‍ ശക്തിയില്‍ ഇടിക്കാന്‍ സാധ്യത കണ്ട നാട്ടുകാരാണ് സംഭവം ഉടന്‍ പൊലീസിനെ അറിയിച്ചത്. ഏലൂര്‍, ബിനാനിപുരം പൊലീസ് സംയുക്തമായി സ്ഥലത്തെത്തി പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണില്‍ ഇടിയ്ക്കുന്നതിന് മുന്‍പ് വേഗത്തില്‍ ബാര്‍ജ് യന്ത്രമുപയോഗിച്ച് പിടിച്ചു. പിന്നീട് ഇത് ഫാക്ടിലേക്ക് പൊലീസ് സഹായത്തോടെ നീക്കി.
സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ രോഷാകുലരായത് ഏറെനേരം പൊലിസിനേയും കുഴച്ചിരുന്നു.
ഒരു വര്‍ഷം മുന്‍പും ഇത്തരത്തില്‍ ബാര്‍ജ്ജ് പുഴയിലേക്കൊഴുകിയ സംഭവം ഉണ്ടായിട്ടും ഇതിന് ഉത്തരവാദികളായ ഫാക്ടിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. സംഭവം കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലിസ് നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."