HOME
DETAILS

കുട്ടികളുടെയും കുടുംബങ്ങളുടെയും ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ അതോറിറ്റി

  
backup
January 20 2024 | 16:01 PM

uae-authorities-have-warned-against

അബുദാബി: കുട്ടികളുടെയും കുടുംബങ്ങളുടെയും സുരക്ഷയും സ്വകാര്യതയും ലംഘിക്കപ്പെടാതിരിക്കാനായി സമൂഹ മാധ്യമങ്ങളില്‍ അത്തരം ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ അതോറിറ്റി. ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യുമ്പോഴും മറ്റുള്ളവരുമായി ഇടപഴകുമ്പോഴും കുട്ടികളും മാതാപിതാക്കളും ജാഗ്രത പാലിക്കണമെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്മെന്റ് (എഡിജെഡി) അഭ്യര്‍ത്ഥിച്ചു.

 

 

 

നിരുപദ്രവകരമെന്ന് തോന്നുന്ന ലൈവ് സ്ട്രീം പോലുള്ള കാര്യങ്ങളും മറ്റുള്ളവരുമായുള്ള ഇടപഴകലുകളും അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് ജുഡീഷ്യല്‍ ഡിപാര്‍ട്ട്മെന്റ് ചൂണ്ടിക്കാട്ടി. കുട്ടികള്‍ മാതാപിതാക്കളുടെ ഫോട്ടോ എടുക്കുന്നതും സുഹൃത്തുക്കളുമായി പങ്കിടുന്നതും ശ്രദ്ധിക്കണം. പ്രായപൂര്‍ത്തിയാകാത്തവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യുമ്പോള്‍ രക്ഷിതാക്കളും ജാഗ്രത പാലിക്കണം.

 

 

 

കുടുംബത്തിന്റെ മേല്‍വിലാസവും താമസിക്കുന്ന വീടിന്റെ വിശദാംശങ്ങളും പരസ്യപ്പെടുത്തുന്നത് ദോഷംചെയ്യും. കുടുംബാംഗങ്ങളുടെ ഫോട്ടോകളും സ്വകാര്യ കുടുംബ ഇവന്റുകള്‍ റെക്കോര്‍ഡ് ചെയ്ത് പോസ്റ്റ് ചെയ്യുമ്പോഴും തത്സമയം സ്ട്രീമിങ് നടത്തുമ്പോഴും ശ്രദ്ധിക്കണം.കുടുംബത്തിന്റെ മേല്‍വിലാസവും താമസിക്കുന്ന വീടിന്റെ വിശദാംശങ്ങളും പരസ്യപ്പെടുത്തുന്നത് ദോഷംചെയ്യും. കുടുംബാംഗങ്ങളുടെ ഫോട്ടോകളും സ്വകാര്യ കുടുംബ ഇവന്റുകള്‍ റെക്കോര്‍ഡ് ചെയ്ത് പോസ്റ്റ് ചെയ്യുമ്പോഴും തത്സമയം സ്ട്രീമിങ് നടത്തുമ്പോഴും ശ്രദ്ധിക്കണം.

 

 

 

ഇത്തരം സാഹചര്യങ്ങള്‍ തടയാനായി മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ചില മുന്‍കരുതല്‍ നിര്‍ദേശങ്ങളും എഡിജെഡി മുന്നോട്ടുവയ്ക്കുന്നു. വീടിന് പുറത്തുള്ളവരുമായി സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ കുട്ടികളെ ബോധവത്കരിക്കണമെന്നതാണ് ഇതിലൊന്ന്. സ്വകാര്യത സംബന്ധിച്ച കൃത്യമായ അവബോധം കുട്ടികളില്‍ വളര്‍ത്തണം.

 

 

 

 

രക്ഷിതാക്കള്‍ക്കു പുറമേ വിദ്യാലയങ്ങള്‍ വഴിയും കുട്ടികളെ അവരുടെ ജീവിതത്തിന്റെ വിശദാംശങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കണം. ഇലക്ട്രോണിക് ബ്ലാക്ക്‌മെയില്‍ രീതികളെക്കുറിച്ചും വീടിന്റെ സ്ഥലങ്ങളും വിശദാംശങ്ങളും വെളിപ്പെടുത്തുന്നതിലെ അപകടസാധ്യതകളെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തണമെന്നും അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്മെന്റ് നിര്‍ദേശിക്കുന്നു.

Content Highlights:UAE authorities have warned against sharing pictures of children and families



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും എന്‍.ഡി.എ മുന്നേറ്റം; തൊട്ടു പിന്നാലെ ഇന്‍ഡ്യ 

National
  •  21 days ago
No Image

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു; ആദ്യ ലീഡ് ചേലക്കരയില്‍ എല്‍.ഡി.എഫ്, പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടില്‍ പ്രിയങ്ക കുതിപ്പ്

Kerala
  •  21 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  21 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  21 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago