ഐ.ടി.ഐ ഫീസ് റീ ഇംബേഴ്സ്മെന്റ്; ന്യൂനപക്ഷ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
ഐ.ടി.ഐ ഫീസ് റീ ഇംബേഴ്സ്മെന്റ്; ന്യൂനപക്ഷ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍ അംഗീകൃത പ്രൈവറ്റ് ഐ.ടി.ഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി ഫസ്- റീ ഇംബേഴ്സ്മെന്റ് ചെയ്തു നല്കുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ് ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് അര്‍ഹത.
ഒരു വര്‍ഷത്തെ കോഴ്സിന് 10,000 രൂപയും, രണ്ട് വര്‍ഷത്തെ കോഴ്സിന് 20,000 രൂപയുമാണ് സ്കോളര്‍ഷിപ്പ്. രണ്ടാം വര്‍ഷക്കാര്‍ക്കും പുതുതായി അപേക്ഷ നല്‍കാം. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. 10 ശതമാനം സ്കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശ സാല്കൃത ബാങ്ക്/ ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് വേണം.
www.minoritywelfare.kerala.gov.in വെബ്സൈറ്റിലെ സ്കോളര്‍ഷിപ്പ് മെനു ലിങ്ക് മുഖേന ഓണ്‍ലൈനായി 30നകം അപേക്ഷിക്കാം. ഫോണ്‍: 0471 2300524, 0471 2302090.
കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BdPtCvm26Kp17pnbAR3q9c
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."