ദിവസവും ബദാം കഴിക്കുന്നത് ഒഴിവാക്കരുത്; കാരണം ഇത്
ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ് കൃത്യമായ വ്യായാമവും ഡയറ്റും. ഡയറ്റിന്റെ കാര്യത്തില്‍ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ സ്ഥിരമായ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ അത്യന്താപേക്ഷിതമാണ്. ഇത്തരത്തില്‍ കഴിവതും സ്ഥിരമായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷ്യവസ്തുക്കളാണ് നട്ട്‌സുകള്‍. നട്ട്‌സുകളില്‍ തന്നെ ബദാം സ്ഥിരമായി കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കൊഴുപ്പ്,നാരുകള്‍,പ്രോട്ടീന്‍,മഗ്നീഷ്യം,വൈറ്റമിന്‍ ഇ എന്നിവയുടെ സ്രോതസ്സായ ബദാമില്‍
മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ദിവസവും ബദാം കഴിക്കല്‍ സഹായകരമാണ്.ബദാമില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സൈഡാണ് ഇതിന് സഹായിക്കുന്നത്. കൂടാതെ തടി കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ബദാം വളരെ സഹായകരമാണ്.ശരീരത്തിലേയ്ക്ക് മഗ്‌നീഷ്യം എത്തിക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷ്യ വസ്തു കൂടിയാണ് ബദാം.
അതിനാല്‍ തന്നെ എല്ലുകളുടെ ആരോഗ്യം, പേശികളുടെ ശരിയായ പ്രവര്‍ത്തനം ഇവക്കൊക്കെ ബദാം കഴിക്കുന്നത് സഹായകരമാകുന്നു.ഇതിന് പുറമെ പ്രമേഹരോഗികള്‍ ദിവസവും രണ്ടോ മൂന്നോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായകരമാണ് എന്നാണ് ആരോഗ്യവിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്.
Content Highlights:Evidence Based Health Benefits of Almonds
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."