HOME
DETAILS

രാമക്ഷേത്രത്തിന് മുസ്‌ലിം സമൂഹം എതിരല്ല: സാദിഖലി തങ്ങൾ

  
backup
January 21, 2024 | 4:10 PM

muslim-community-not-against-ram-temple-sadikhali-thanga

കോഴിക്കോട്: രാമക്ഷേത്രത്തിന് മുസ്‌ലിം സമൂഹം എതിരല്ലെന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അതേസമയം ബി.ജെ.പി ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുമ്പോൾ ആ കാപട്യം രാജ്യത്തിന് മുമ്പിൽ തുറന്ന് കാണിക്കേണ്ടത് മുസ്‌ലിം ലീഗിന്റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം യൂത്ത് ലീഗ് മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

 

ഈ ക്ഷേത്ര വിശുദ്ധിയെ രാഷ്ട്രീയ ധ്വസനം നടത്താൻ വൈകാരികതയെ ചൂഷണം ചെയ്യുകയാണ്. ഇത് കാണാതിരിക്കാൻ മുസ്‌ലിം ലീഗിന് കഴിയില്ല. അതുകൊണ്ട് ജനാധിപത്യത്തെ നിലനിർത്താൻ ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തണം. ഒന്നാഞ്ഞുപിടിച്ചാൽ ബിജെപിയെ അടുത്ത തിരഞ്ഞെടുപ്പിൽ തൂത്തെറിയാൻ പ്രയാസമുണ്ടാവില്ല.

 

 

 

 

രാജ്യം ഭരിക്കുന്നവർ വിദ്വേഷം പ്രചരിപ്പിക്കുന്നു. അവരതിന് ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രത്തെയാണ് കൂട്ടുപിടിച്ചത്. ശ്രീരാമനെ ഞങ്ങളെല്ലാവരും അംഗീകരിക്കുന്നുണ്ട്. ശ്രീരാമൻ മനുഷ്യസ്നേഹിയായിരുന്നു. എന്നാൽ ആ മഹാനെ രാഷ്ട്രീയ വിജയത്തിന് വേണ്ടി ദുരുപയോഗം ചെയ്യുകയാണ് ബിജെപി. തിരൂരിൽ ജനിച്ച തുഞ്ചത്തെഴുത്തച്ഛനിലൂടെ മനോഹരമായ മലയാള ഭാഷയിലാണ് അധ്യാത്മ രാമായണം എഴുതപ്പെട്ടത്. അതിൽ പരാമർശിച്ച രാമനെ ഞങ്ങളും ബഹുമാനിക്കുന്നുണ്ട്. എന്നാൽ ബിജെപിയുടെ രാഷ്ട്രീയ രാമനെയാണ് ഞങ്ങളെതിർക്കുന്നത്.വിദ്വേഷത്തെ സ്നേഹം കൊണ്ടും സാഹോദര്യം കൊണ്ടും നേരിടുകയെന്നതാണ് മുസ്‌ലിം ലീഗിന്റെ നയമെന്നും തങ്ങള്‍ പറഞ്ഞു.

Content Highlights:Muslim Community Not Against Ram Temple: Sadikhali Thangal

 
Community-verified icon


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴ തുടരും; നാളെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

latest
  •  2 days ago
No Image

യുഎഇയിലെ സ്വർണ്ണവിലയിൽ ഇടിവ്; 24 കാരറ്റ് ഗ്രാമിന് 500 ദിർഹത്തിന് താഴെയെത്തി, പുതുക്കിയ നിരക്കുകൾ അറിയാം

uae
  •  2 days ago
No Image

ഡമസ്‌കസിലെ ഇരട്ട സ്‌ഫോടനം; ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍ 

qatar
  •  2 days ago
No Image

റൊണാൾഡോ വരുംതലമുറകൾക്ക് വലിയൊരു മാതൃക; സിആർ7-നെ പ്രശംസിച്ച് സ്പാനിഷ് ഇതിഹാസം

Football
  •  2 days ago
No Image

വയനാട് മണ്ണിടിച്ചില്‍: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്ന് പിണറായി വിജയന്‍

Kerala
  •  2 days ago
No Image

വ്യാജ ഉപഭോക്തൃ സംരക്ഷണ വെബ്‌സൈറ്റുകൾ വഴി ബാങ്ക് വിവരങ്ങൾ ചോർത്തുന്നു; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലി‌സ്

uae
  •  2 days ago
No Image

മണ്‍കൂമ്പാരങ്ങള്‍ക്കടിയില്‍ ജീവന്റെ തുടിപ്പുണ്ടോ?.. മേപ്പാടിയില്‍ തിരച്ചില്‍ തുടരുന്നു

Kerala
  •  2 days ago
No Image

ഫുട്ബോളിൽ രാഷ്ട്രീയത്തിന്റെ അപമാനകരമായ തോൽവി; യുഎസ് പതനത്തിന് പിന്നാലെ ഫിഫയ്ക്കും ട്രംപിനുമെതിരെ ഇറാൻ ഫെഡറേഷൻ

Football
  •  2 days ago
No Image

വയനാട്ടില്‍ അതിതീവ്ര മഴ തുടരുന്നു; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  2 days ago
No Image

വാട്‌സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍: മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി; സുരക്ഷാ ആശങ്കകള്‍ക്ക് മറുപടി തേടി കേന്ദ്രം

National
  •  2 days ago