ഇന്ത്യന്‍ റെയില്‍വേയുടെ പുറത്തിറങ്ങാനിരിക്കുന്ന ട്രെയ്‌നുകള്‍ ഇവ; അറിയാം
ഇന്ത്യയിലെ റെയില്‍വേ സിസ്റ്റത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിപ്പെടുന്നതിനായി വന്ദേഭാരതിനെപ്പോലുള്ള പുതിയ തരം അതിവേഗ ട്രെയ്‌നുകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 2024ല്‍ ഒട്ടനവധി ട്രെയ്‌നുകള്‍ പുതുതായി അവതരിപ്പിക്കാനാണ് റെയില്‍വെ തയ്യാറെടുക്കുന്നത്.
വന്ദേ ഭാരത് സ്ലീപ്പര്‍: ഈ ട്രെയ്‌നിന്റെ പ്രോട്ടോടൈപ്പ് ഉടന്‍ റെയില്‍വേ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ ട്രെയ്‌നുകള്‍ക്ക് രാജധാനിയേക്കാള്‍ മികവ് അവകാശപ്പെടാന്‍ സാധിക്കും.
വന്ദേ മെട്രോ: ഐസിഎഫ് ചെന്നൈയില്‍ നിര്‍മ്മിക്കുന്ന ഈ ട്രെയ്ന്‍, 300 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കായി രൂപപ്പെടുത്തിയതാണ്.മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ ട്രെയ്‌നില്‍ 100 പേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകളും 200 പേര്‍ക്ക് നില്‍ക്കാനുള്ള ശേഷിയും ഉണ്ടായിരിക്കും. കൂടാതെ സിസിടിവി, ക്യാമറകള്‍, എല്‍സിഡി ഡിസ്‌പ്ലേകളുള്ള പിഐഎസ് സിസ്റ്റം, വാക്വം ഇവാക്വേഷന്‍ സംവിധാനമുള്ള മോഡുലാര്‍ ടോയ്‌ലറ്റ്, എയറോഡൈനാമിക്കായി രൂപകല്‍പ്പന ചെയ്ത ഡ്രൈവിംഗ് എന്‍ഡ്,
പൂര്‍ണ്ണമായും സീല്‍ ചെയ്ത ഗാംഗ്‌വേകള്‍, ലൈറ്റ് വെയ്റ്റ് കുഷ്യന്‍ഡ് ഇരിപ്പിടങ്ങള്‍, ഡിഫ്യൂസ്ഡ് ലൈറ്റിംഗ്, റൂട്ട് ഇന്‍ഡിക്കേറ്റര്‍ ഡിസ്‌പ്ലേകള്‍, റോളര്‍ ബ്ലൈന്റുകളുള്ള വിശാലമായ പനോരമിക് സീല്‍ ചെയ്ത വിന്‍ഡോകള്‍, എമര്‍ജന്‍സി ടോക്ക് ബാക്ക് യൂണിറ്റ്, മൊബൈല്‍ ചാര്‍ജിംഗ് സോക്കറ്റുകള്‍, KAVACH ട്രെയിന്‍ ആന്റി കൊളിഷന്‍ സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ ട്രെയ്‌നിനുണ്ട്.
അതേസമയം അടുത്തിടെ രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍ക്കാര്‍ ഫഌഗ് ഓഫ് ചെയ്തിരുന്നു.1,128 യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സെമി-ഹൈ സ്പീഡ് ട്രെയ്‌നാണ് ഇവ.
Content Highlights:Indian Railways plans to launch new trains
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."