വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തി മോഷണം; പിന്നില്‍ ജോലിക്കാരിയടക്കം 5 പേര്‍; 2 പേര്‍ അറസ്റ്റില്‍
വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തി മോഷണം; പിന്നില്‍ ജോലിക്കാരിയടക്കം 5 പേര്‍; 2 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ നേപ്പാള്‍ സ്വദേശിനിയായ ജോലിക്കാരിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘത്തിന്റെ മോഷണം. ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി വീട്ടുകാരെ മയക്കിക്കിടത്തിയാണ് മോഷണം നടത്തിയത്.
ഹരിഹരപുരം എല്‍.പി സ്‌കൂളിന് സമീപമുള്ള വീട്ടിലാണ് മോഷണം നടന്നത്. ശ്രീദേവിയമ്മ, മരുമകളും സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ദീപ ഹോം നേഴ്‌സായ സിന്ധു എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ അലമാര കുത്തിത്തുറന്ന് പണവും സ്വര്‍ണവും മോഷ്ടിക്കുകയായിരുന്നു. ശ്രീദേവിയമ്മയുടെ മകന്‍ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.
ഇയാള്‍ അമ്മയെയും ഭാര്യയും ഫോണില്‍ മാറിമാറി വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ബന്ധുവിനെ വീട്ടിലേക്ക് അയച്ചപ്പോഴാണ് മോഷ്ടാക്കള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയത്. ഇതിലൊരാളെ നാട്ടുകാര്‍ അപ്പോള്‍ തന്നെ പിടികൂടി. വീട്ടിലൊളിച്ചിരുന്ന മറ്റൊരാളെ ഇന്ന് രാവിലെയാണ് പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. ഇവര്‍ 2 പേരും നേപ്പാള്‍ സ്വദേശികളാണ്. വീട്ടുജോലിക്ക് എത്തിയ നേപ്പാള്‍ സ്വദേശിക്കും മറ്റ് രണ്ടു പേര്‍ക്കുമായി അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."