HOME
DETAILS

പ്രതിഷേധിച്ചത് മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരെന്ന് ഗവര്‍ണര്‍; 17 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

  
backup
January 27 2024 | 09:01 AM

governor-arif-mohammad-khan-slams-cm-pinarayi-vijayan

പ്രതിഷേധിച്ചത് മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരെന്ന് ഗവര്‍ണര്‍; 17 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

നിലമേല്‍: തനിക്കു നേരെ ആക്രമണവുമായി എത്തിയവര്‍ മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊലിസുകാരെ കുറ്റം പറയുന്നില്ലെന്നും മുകളില്‍ നിന്നുള്ള ഉത്തരവ് അനുസരിക്കുക മാത്രമാണ് അവര്‍ ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.

നിശ്ചിത അകലം പാലിച്ച് കരിങ്കൊടി കാണിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ചിലര്‍ കാറിന്റെ തൊട്ടടുത്ത് എത്തിയതോടെയാണ് ഞാന്‍ പുറത്തേക്ക് ഇറങ്ങിയത്. പൊലീസ് എഫ്‌ഐആര്‍ പ്രകാരം 17 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവിടെ എത്ര പൊലീസുകാര്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയാണ് ഇതുവഴി കടന്നുപോകുന്നതെങ്കില്‍ കരിങ്കൊടിയേന്തിയ പ്രതിഷേധക്കാരെ കാര്‍ ആക്രമിക്കാന്‍ അനുവദിക്കുമോയെന്നാണ് എന്റെ ചോദ്യം. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെയാണ് നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നത്.നിയമലംഘകര്‍ക്ക് സംരക്ഷണം നല്‍കാന്‍ മുഖ്യമന്ത്രിയാണ് പൊലിസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

പ്രതിഷേധക്കാര്‍ എന്നുപറഞ്ഞ് എത്തിയവരില്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളടക്കമുണ്ടെന്നും അവരെ സംരക്ഷിക്കണമെന്ന് പൊലിസിനു നിര്‍ദേശം നല്‍കുന്നത് മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. അവര്‍ പാര്‍ട്ടിയുടെ കൂലിക്കാരാണെന്നും പ്രതിഷേധം കഴിഞ്ഞ് ചെല്ലുമ്പോള്‍ മുഖ്യമന്ത്രിയുടെ കൈയില്‍നിന്നു കൂലി കിട്ടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

തന്റെ പ്രതിഷേധം ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തികള്‍ക്കോ എതിരല്ലെന്നും മറിച്ച് ഒരു സംസ്ഥാനത്തിന്റെ കുത്തഴിഞ്ഞ ഭരണസംവിധാനത്തിന് എതിരാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് കടുത്ത വകുപ്പുകളാണ് ചുമത്തിയത്. ഗവര്‍ണര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്ന ഐപിസി 124 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കൊല്ലം ജില്ലാ സെക്രട്ടറി ഉള്‍പ്പടെ 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. ഗവര്‍ണറുടെ വാഹനം തടഞ്ഞു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്നും എഫ്‌ഐആറില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല: പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  a month ago
No Image

അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

JobNews
  •  a month ago
No Image

'ഞങ്ങളുടെ യഥാര്‍ഥ ഹീറോ; അവന്‍റെ ജീവത്യാഗത്തെ സല്യൂട്ട് ചെയ്യുന്നു; ഇന്ത്യൻ ആർമി

National
  •  a month ago
No Image

'ഒരു ദേശീയ പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാത്തത്'; കോണ്‍ഗ്രസിനെ തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  a month ago
No Image

കുവൈത്തില്‍ കെട്ടിടത്തിനുള്ളില്‍ ഏഷ്യന്‍ വംശജനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Kuwait
  •  a month ago
No Image

കൈഞരമ്പ് മുറിച്ച് പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥി മരിച്ചു

latest
  •  a month ago
No Image

തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; കണ്ണൂര്‍ കലക്ടറുടെ മൊഴി പുറത്ത്

Kerala
  •  a month ago
No Image

മൂന്നാം മത്സരത്തിൽ മിന്നും സെഞ്ചുറിയിൽ മന്ദാന, ന്യൂസിലന്‍ഡിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  a month ago