ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ച 12 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. 12 എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് കടയ്ക്കല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കരിങ്കൊടി കാണിച്ചതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത കണ്ടാലറിയാവുന്ന അഞ്ചു പേരടക്കം 17 പേര്ക്കെതിയാണ് കേസെടുത്തത്. 143, 144, 147, 283, 353, 124, 149 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനക്കുശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.
ചടയമംഗലം ഏരിയ സെക്രട്ടറിയും യൂനിവേഴ്സിറ്റി കോളജ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയുമായ ചടയമംഗലം മാടന്നട നെല്ലുവിളവീട്ടില് എന്‍. ആസിഫ് ( 22 ), മതിര കോട്ടപ്പുറം ഫാത്തിമ മന്‍സില്‍ ഫയാസ്( 23 ), കടയ്ക്കല്‍ കുറ്റിക്കാട്ടില്‍ സരസ്വതി വിലാസം അരവിന്ദ് (22), നെട്ടയം നികേതന്‍ വിശാഖത്തില് വിഷ്ണു (20), പുല്ലാനിമൂട് കരുകോണ്‍ കാരംകോട്ടു വീട്ടില്‍ അഭിജിത്ത് (22), ഭാരതീപുരം, കുഞ്ഞുവയല്‍, വിളയില്‍ വീട്ടില്‍ ബുഹാരി (21), കൈതോട് തേജസ്സ് വലിയ വഴിയില്‍ മുസാഫര്‍ മുഹമ്മദ് (21), പുള്ളിപ്പാറ ഗാലക്സി സ്വാമി മുക്കില്‍ അബ്സല്‍ന (21), മാടന്നട തൊടിയില്‍ വീട്ടില്‍ മുഹമ്മദ് ഉബൈദ് (19), ചെറിയവെളിനല്ലൂര്‍ ആര്യഭവനില്‍ ആര്യ (22), കുരിയോട് വടക്കേവിള വീട്ടില്‍ ബിനില്‍ (22), കോട്ടുക്കല്‍ വയല, വിഷ്ണുഭവനില്‍ അഭിനന്ദ് (19) എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ചു പേര്‍ക്കും എതിരെയാണ് കേസെടുത്തത്.
ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ച 12 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."