പ്ലസ് ടു ഉള്ളവര്‍ക്ക് എയര്‍ഫോഴ്‌സില്‍ ജോലി നേടാം; അഗ്നിവീര്‍ വായു പോസ്റ്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; 3500 ലധികം ഒഴിവുകള്‍
പ്ലസ് ടു ഉള്ളവര്‍ക്ക് എയര്‍ഫോഴ്‌സില്‍ ജോലി നേടാം; അഗ്നിവീര്‍ വായു പോസ്റ്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; 3500 ലധികം ഒഴിവുകള്‍
ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അഗ്നിവീര്‍ വായു ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. മിനിമം പ്ലസ് ടു യോഗ്യത ഉള്ളവര്‍ക്കായി ആകെ 3500 ലധികം ഒഴിവുകളിലാണ് അവസരമുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 6 വരെയാണ് അവസരം.
തസ്തിക& ഒഴിവ്
ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അഗ്നിവീര്‍ വായു റിക്രൂട്ട്‌മെന്റ്. ഇന്ത്യയൊട്ടാകെ ആകെ 3500 ഒഴിവുകള്‍.
പ്രായപരിധി
21 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ 2004 ജനുവരി 2നും 2007 ജൂലൈ 2നും ഇടയില്‍ ജനിച്ചവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
ഇന്റര്‍മീഡിയറ്റ്/ 10 +2/ തത്തുല്ല്യ പരീക്ഷ പാസായിരിക്കണം. (ഗണിതം, ഫിസിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ പാസായിരിക്കണം)
or
എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ്.
or
രണ്ട് വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്‌സ്. (ഫിസിക്‌സ്, ഗണിതം വിഷയങ്ങള്‍ പഠിച്ചിരിക്കണം. 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വേണം)
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 30000 രൂപയാണ് ശമ്പളമായി ലഭിക്കുക.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, എസ് സി, എസ്.ടി, ഇഡബ്ല്യൂഎസ്, വനിതകള്‍, പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 550 രൂപ അപേക്ഷ ഫീസുണ്ട്.
ഫിസിക്കല്‍ ടെസ്റ്റിന്റെയും, എഴുത്ത് പരീക്ഷയുടെയും, മെഡിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
പുരുഷ, വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞത് 152.5 സെ.മീ നീളം ആവശ്യമുണ്ട്. കൂടാതെ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് 77 സെ.മീറ്റര്‍ ചെസ്റ്റും, 05 സെ.മീ എക്‌സ്പാന്‍ഷനും ഉണ്ടായിരിക്കണം.
(ഫിസിക്കല്‍ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം വായിക്കുക.)
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വ്യോമസേനയുടെ വെബ്‌സൈറ്റ് വഴി അഗ്നിവീര്‍ വായു ഇന്‍ടേക്കിനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ നല്‍കാന്‍ ഇവിടെ ക്ലിക് ചെയ്യുക.
വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."