HOME
DETAILS

ദുബൈയിൽ രജിസ്റ്റർ ചെയ്ത ചെറുകിട സംരംഭങ്ങളുടെ വിപുലീകരണത്തിന് 500 ദശലക്ഷം ദിർഹം സഹായവുമായി ഷെയ്ഖ് ഹംദാൻ

  
backup
January 29 2024 | 07:01 AM

dubai-allocates-dh500-million-to-accelerate-global-expansion-of-smes

ദുബൈയിൽ രജിസ്റ്റർ ചെയ്ത ചെറുകിട സംരംഭങ്ങളുടെ വിപുലീകരണത്തിന് 500 ദശലക്ഷം ദിർഹം സഹായവുമായി ഷെയ്ഖ് ഹംദാൻ

ദുബൈ: ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) വിപുലീകരണം ത്വരിതപ്പെടുത്തുന്നതിന് 500 ദശലക്ഷം ദിർഹം അനുവദിച്ചു. കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഞായറാഴ്ച അവതരിപ്പിച്ച 'ദുബൈ ഇൻ്റർനാഷണൽ ഗ്രോത്ത് ഇനീഷ്യേറ്റീവ്' പദ്ധതിയുടെ ഭാഗമായാണ് എസ്എംഇകൾക്ക് 500 ദശലക്ഷം ദിർഹം അനുവദിച്ചത്. ദുബൈയെ ആഗോളമാർക്കറ്റിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. എമിറേറ്റ്‌സ് എൻബിഡിയുമായി സഹകരിച്ചാണ് ദുബൈ സർക്കാർ ഈ സംരംഭം ആരംഭിച്ചത്.

ആഗോള സമ്പദ്‌വ്യവസ്ഥയിൽ ദുബൈക്കുള്ള നിർണായക പങ്കും, കച്ചവടത്തിനും വ്യാപാരത്തിനുമുള്ള അന്താരാഷ്ട്ര കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ മുൻനിര സ്ഥാനവും ഷെയ്ഖ് ഹംദാൻ ഓർമിപ്പിച്ചു. ദുബൈയിൽ സ്ഥാപിതമായ എസ്എംഇകളുടെ ആഗോള വിപുലീകരണത്തെ ദുബൈ ഇൻ്റർനാഷണൽ ഗ്രോത്ത് ഇനിഷ്യേറ്റീവ് പിന്തുണയ്ക്കും. ചെറുകിട, ഇടത്തരം സംരംഭങ്ങൾ എമിറേറ്റിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നു. രജിസ്റ്റർ ചെയ്ത ബിസിനസുകളിൽ 95 ശതമാനവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു,

“സംരംഭകർ, നിക്ഷേപകർ, എസ്എംഇകൾ എന്നിവർക്കുള്ള സ്ഥിരവും ശക്തവുമായ പിന്തുണ ദുബായുടെ ബിസിനസ് സൗഹൃദ അന്തരീക്ഷത്തെ കാണിക്കുന്നതാണ്. ഇത് ദുബൈയെ പ്രാദേശികവും ആഗോളവുമായ നിക്ഷേപങ്ങൾക്ക് ആകർഷകമായ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു,” ”ശൈഖ് ഹംദാൻ പറഞ്ഞു.

“ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മാർഗനിർദേശപ്രകാരം ബിസിനസുകളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾ ദുബൈ ആരംഭിച്ചിട്ടുണ്ട്. ഇവയിൽ, എസ്എംഇകളെ പിന്തുണയ്ക്കാൻ 500 ദശലക്ഷം ദിർഹം അനുവദിക്കുന്ന ദുബൈ ഇൻ്റർനാഷണൽ ഗ്രോത്ത് ഇനിഷ്യേറ്റീവ്, ദുബൈയുടെ സമ്പദ്‌വ്യവസ്ഥയുടെ ഭാവി വികസനത്തിനുള്ള തന്ത്രപരമായ മുന്നേറ്റമാകും." ദുബൈ ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

ദുബൈയിൽ സ്ഥാപിതമായ എല്ലാ എസ്എംഇകൾക്കും, ഉടമയുടെ ദേശീയത പരിഗണിക്കാതെ, അന്താരാഷ്ട്ര തലത്തിൽ വ്യാപിപ്പിക്കുന്നതിന് ബിസിനസുകളെ ശാക്തീകരിക്കുന്നതിനാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എമിറേറ്റിലെ പ്രധാന തന്ത്രപ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ സംരംഭം. ഫിനാൻസിംഗ് പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഫെബ്രുവരിയിൽ എമിറേറ്റ്സ് എൻബിഡി പ്രഖ്യാപിക്കും.

എമിറേറ്റ്‌സ് എൻബിഡി, യോഗ്യതയുള്ള കമ്പനികൾക്ക് മത്സര നിരക്കിൽ ധനസഹായം നൽകും, അധിക മാർജിൻ ഇല്ലാതെ എമിറേറ്റ്‌സിൻ്റെ ഇൻ്റർബാങ്ക് ഓഫർ നിരക്ക് (EIBOR) ഈടാക്കും. ഉദ്യമത്തിന് മാർഗനിർദേശം നൽകുന്നതിനും യോഗ്യരായ എസ്എംഇകളെ തിരഞ്ഞെടുക്കുന്നതിനും നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിനും വിജയം ഉറപ്പാക്കുന്നതിനും ദുബൈ ഗവൺമെൻ്റിൻ്റെയും എമിറേറ്റ്‌സ് എൻബിഡിയുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു സംയുക്ത സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റിയാകും യോഗ്യതയുള്ള കമ്പനികളെ തെരഞ്ഞെടുക്കുക.

എസ്എംഇകളുടെ സുസ്ഥിരമായ ആഗോള വിപുലീകരണം സുഗമമാക്കുന്നത് ഡി 33 അജണ്ടയ്ക്ക് അനുസൃതമായി സർക്കാരിൻ്റെ മുൻഗണനയാണ്. ഈ ബിസിനസുകൾ എമിറേറ്റിൽ നിർണ്ണായക പങ്ക് വഹിക്കുന്നു, 60 ശതമാനത്തിലധികം തൊഴിലാളികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നു. ദുബൈയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ പരിപോഷിപ്പിക്കുന്നതിൽ സ്വകാര്യമേഖല ഒരു നിർണായക പങ്കാളിയായി തുടരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  2 months ago
No Image

ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല

National
  •  2 months ago
No Image

പാറശാലയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

latest
  •  2 months ago
No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  2 months ago
No Image

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

Kerala
  •  2 months ago
No Image

ഇനി നാലു ദിവസങ്ങള്‍ മാത്രം; സൗജന്യമയി ആര്‍സിസിയില്‍ സ്താനാര്‍ബുദ പരിശോധന നടത്താം

Kerala
  •  2 months ago
No Image

ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് തല്ലിക്കൊന്ന സംഭവം; ആ മാംസം ബീഫല്ല!

National
  •  2 months ago
No Image

പാലക്കാട് ഡിസിസിയുടെ കത്തില്‍ ചര്‍ച്ച വേണ്ട; ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമെന്ന് കെ.മുരളീധരന്‍

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂൾ കായികമേള: ഒരുക്കങ്ങൾ തകൃതി

Kerala
  •  2 months ago