ബിഹാറില്‍ 12 മണിക്കൂറിനിടെ 13 മരണം; വിഷമദ്യദുരന്തമെന്ന് സംശയം
പാറ്റ്ന: ബിഹാറില്‍ വിഷമദ്യം കഴിച്ച് 13 പേര് മരിച്ചു. ഗോപാല്‍ഗഞ്ചിലാണ് സംഭവം. നാടന്‍ മദ്യമാണ് ഇവര്‍ കഴിച്ചതെന്നാണ് അധികൃതനിഗമനം. ഇവിടെ നാടന്‍ മദ്യം കഴിച്ച 13 പേരാണ് 12 മണിക്കൂറിനിടെ മരണപ്പെട്ടത്. വിഷമദ്യം കഴിച്ചാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ മരണകാരണമെന്തെന്ന് പറയാന്‍ കഴിയൂ എന്ന തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം. സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി മൂന്നംഗസംഘത്തെ ഭരണകൂടം നിയോഗിച്ചിട്ടുണ്ട്.
സംഭവത്തില്‍ ഗോപാല്‍ഗഞ്ചിലെ നോനിയ താല് പ്രദേശത്താണ് ഏറ്റവും കൂടുതല്‍ പേര് മരണപ്പെട്ടത്. ഏഴു പേരാണിവിടെ മരണപ്പെട്ടത്. സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി സംസ്ഥാനമാണ് ബിഹാര്‍. എന്നാല്‍, സംസ്ഥാനത്ത് വ്യാജമദ്യം നിര്‍ലോഭം ലഭിക്കുന്നുണ്ടെന്നതിനാണ് ഈ ദുരന്തത്തിലൂടെ വ്യക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."