വണ്ടിപ്പെരിയാര്‍ അന്വേഷിച്ച ഉദ്യോഗസ്ഥന് സസ്പെന്ഷന്, വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശം
വണ്ടിപ്പെരിയാര്‍ അന്വേഷിച്ച ഉദ്യോഗസ്ഥന് സസ്പെന്ഷന്
തിരുവനന്തപുരം: വണ്ടിപ്പെരിയാര്‍ കേസില്‍ അന്വേഷണ ഉദ്യോ?ഗസ്ഥന് എസ്എച്ച്ഒ ടി.ഡി സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു. അദ്ദേഹത്തിന് എതിരെ വകുപ്പ് തല അന്വേഷണത്തിനും നിര്‍ദ്ദേശം നല്കി. അന്വേഷണ ചുമതല എറണാകുളം റൂറല്‍ ASPക്കാണ്.
കട്ടപ്പന പോക്സോ കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ ടി.ഡി സുനില്‍കുമാറിനെതിരെ പ്രതികൂല പരാമര്‍ശം ഉണ്ടായ പശ്ചാത്തലത്തില്‍ കൂടിയാണ് ഇപ്പോഴത്തെ സസ്പെന്ഷന്. അന്വേഷണ ചുമതലയുള്ള എറണാകുളം റൂറല്‍ ASP 2 മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
വണ്ടിപ്പെരിയാര്‍ കേസില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞിരുന്നു. കോടതിയുടെ പരാമര്‍ശങ്ങള്‍ ഗൗരവമായി കാണുന്നു. പ്രതിയുടെ രാഷ്ട്രീയ നിലപാട് സര്‍ക്കാരിനെ സ്വാധീനിക്കില്ല. വിഷയത്തില്‍ വകുപ്പുതല പരിശോധന തുടരുകയാണെന്നും വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് എസ്എച്ച്ഒ ടി.ഡി സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."