കോന്നിയില്‍ ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തി
രു മാസത്തിലേറെ പഴക്കമുള്ള മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തി
പത്തനംതിട്ട: കോന്നിയില്‍ ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി. കോന്നി മരങ്ങാട്ട് സ്വദേശി ജയപ്രസാദിന്റെ മൃതദേഹമാണ് വീടിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. ടിബി രോഗത്തിന്റെ ചികിത്സയ്ക്ക് ജയപ്രസാദ് ആശുപത്രിയിലേക്ക് വരുന്നില്ല എന്ന് പിണങ്ങി കഴിയുന്ന ഭാര്യയോട് ആശുപത്രി അധികൃതര്‍ തന്നെയാണ് വിളിച്ചുപറഞ്ഞത്.
കോന്നി മരങ്ങാട്ട് വീടിനു സമീപത്ത് അന്വേഷിച്ചപ്പോഴും ജയപ്രസാദിനെ കുറെ നാളുകളായി ആരും കണ്ടിരുന്നില്ല. തുടര്‍ന്ന് ഭാര്യ അമ്പിളി കോന്നിസില് പരാതി നല്‍കുകയായിരുന്നു. ഇന്ന് മരങ്ങാട്ട് വീട്ടിലെത്തിയ അമ്പിളി നടത്തിയ പരിശോധനയില്‍ വീട് അകത്ത് കുറ്റിയിട്ടിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ജനല്‍ തുറന്നപ്പോള്‍ ദുര്‍ഗന്ധം വമിച്ചത്തോടെ വാര്‍ഡ് മെമ്പറെയും പൊലീസിനെയും വിവരമറിയിച്ചു.
ആറു വര്‍ഷമായി ജയപ്രസാദും ഭാര്യയും അകന്നാണ് കഴിയുന്നത്. മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കമുണ്ട്. കോന്നി പൊലീസ് ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."