മതവികാരം വ്രണപ്പെട്ടു എന്ന് ആരോപണം; രാമായണത്തെ അടിസ്ഥാനമാക്കി നാടകം നിര്‍മ്മിച്ചതിന് പ്രൊഫസറടക്കം അറസ്റ്റില്‍
പുണെ: ഹൈന്ദവ പുരാണം അടിസ്ഥാനമാക്കി നാടകം നിര്‍മ്മിച്ചതിന് മതവ്രകാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ആറ് പേര്‍ അറസ്റ്റില്‍. പുണെ യൂണിവേഴ്‌സിറ്റി പ്രൊഫസറടക്കം ആറ് പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. രാംലീല എന്ന നാടകത്തിനെതിരെ എ.ബി.വി.പിയും യൂണിവേഴ്‌സിറ്റി ലളിത കലാ കേന്ദ്രവും നല്‍കിയ പരാതിയാലാണ് ലളിത കലാ കേന്ദ്ര ഡിപ്പാര്‍ട്‌മെന്റ് മേധാവി ഡോ. പ്രവീണ്‍ ഭോലെ, വിദ്യാര്‍ത്ഥികളായ ഭവേഷ് പാട്ടില്‍, ജയ് പട്‌നേക്കര്‍, പ്രഥമേഷ് സാവന്ത്, റിഷികേഷ് ഡാല്‍വി, യാഷ് ഛിക്ലെ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തത്.
സിഗരറ്റ് വലിക്കുന്ന കഥാപാത്രമായാണ് നാടകത്തിലെ സീത അരങ്ങിലെത്തിയത്.രാമന്‍ അതിനെ സഹായിക്കുന്ന കഥാപാത്രമായി വേഷമിട്ടു. ഇരിപ്പിടത്തിലിരുന്ന് കാലില്‍ കാല്‍ കയറ്റി വച്ചാണ് സീത പുക വലിക്കുന്നത്. നാടകം നടക്കുമ്പോള്‍ തന്നെ ആര്‍എസ്എസ് അനുകൂല വിദ്യാര്‍ത്ഥി സംഘടനകള്‍ സ്‌റ്റേജിലേക്ക് ഇരച്ചു കയറി പ്രദര്‍ശനം തടസ്സപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."