പ്രവാസികൾക്ക് തിരിച്ചടി; ട്രാൻസ്‌പോർട്, ലോജിസ്റ്റിക്സ് മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കുമെന്ന് സഊദി
റിയാദ്:സഊദിയിൽ പ്രവാസികൾ എറ്റവും കൂടുതലായി തൊഴിലെടുക്കുന്ന മേഖലകളായ ട്രാൻസ്‌പോർട്, ലോജിസ്റ്റിക്സിൽ സ്വദേശിവത്കരണ നടപടികൾ ശക്തമാക്കുന്നതിന് സഊദി അധികൃതർ ആലോചിക്കുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ മേഖലയിൽ നിന്ന് സ്വദേശികൾക്കായി ഏതാണ്ട് 23000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് അധികൃതർ ലക്ഷ്യമിടുന്നത്. സഊദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നയത്തിന്റെ ഭാഗമായാണിത്.
ട്രാൻസ്‌പോർട്, ലോജിസ്റ്റിക്സ് സേവന മന്ത്രാലയത്തിലെ ഒരു സഹമന്ത്രിയെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ റിപ്പോർട്ട് അനുസരിച്ച് ഹെവി ട്രാൻസ്‌പോർട് മേഖലയിൽ പതിനായിരം തൊഴിലുകളിലും, യാത്രാ സേവനമേഖലയിൽ മൂവായിരം തൊഴിലുകളിലും, വ്യോമയാന ഗതാഗത മേഖലയിൽ പതിനായിരം തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനാണ് മന്ത്രാലയം തയ്യാറെടുക്കുന്നത്.ഈ മേഖലയിൽ നിന്നുള്ള 28-ഓളം തൊഴിൽപദവികളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നതെന്നാണ് സൂചന.
Content Highlights:Backlash for expatriates; Saudi will strengthen indigenization in transport and logistics sectors
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."