മറ്റൊരു സൂപ്പര്‍കാറിനെക്കൂടി 'പൊലിസിലെടുത്ത്' ദുബൈ; നിലവിലുള്ളത് കരുത്തുറ്റ വാഹന വ്യൂഹം
ദുബൈ പൊലിസിന്റെ വാഹന വ്യൂഹത്തിലേക്ക് മറ്റൊരു കരുത്തുറ്റ സൂപ്പര്‍ കാറുകൂടി എത്തുകയാണ്. നിലവില്‍ തന്നെ മെഴ്‌സിഡസ് ബെന്‍സ്, ഔഡി തുടങ്ങിയ ഒട്ടനവധി സൂപ്പര്‍കാറുകളുള്ള ദുബൈ പൊലിസ് വാഹന വ്യൂഹത്തിലേക്കാണ് ബ്രിട്ടീഷ് ബ്രാന്‍ഡായ ലോട്ടസിന്റെ കരുത്തുറ്റ എസ്.യു.വി മോഡലായ എലെട്രെയും കൂടിയെത്തുന്നത്.എലക്‌ട്രെയുടെ തന്നെ ടോപ്പ് വേരിയന്റുകളിലൊന്നായ എലക്‌ട്രെ ആറിനെയാണ് ദുബൈ പൊലിസ് തങ്ങളുടെ വാഹന സ്‌ക്വാഡിലേക്ക് എത്തിച്ചിരിക്കുന്നത്.
ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷനിലെ ദുബൈ ടൂറിസ്റ്റ് പൊലിസ് ഡയറക്ടറായ ബ്രിഗേഡിയര്‍ ഖല്‍ഫാന്‍ ഉബൈദ് അല്‍ ജലാഫിന്റെ സാന്നിധ്യത്തിലാണ് വാഹനം പൊലിസ് സ്‌ക്വാഡിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. എമിറേറ്റ്‌സിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ബുര്‍ജ് ഖലീഫ, ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡ്, ജെ.ബി.ആര്‍. എന്നിവിടങ്ങളിലെ സുരക്ഷക്കും സുരക്ഷാ പരിശോധനകള്‍ക്കുമായിട്ടാണ് പ്രധാനമായും വാഹനം ഉപയോഗിക്കുക.
ഇന്ത്യന്‍ മാര്‍ക്കറ്റിലും വില്‍പ്പനക്കായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന എലെട്രെ ഇലക്ട്രിക് എസ്.യു.വിക്ക് 2.55 കോടി രൂപയാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എക്‌സ്‌ഷോറൂം വില വരുന്നത്.112 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കിലാണ് കമ്പനി എലെട്രെ, എലെട്രെ എസ്, എലെറ്റര്‍ ആര്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളും അവതരിപ്പിച്ചിരിക്കുന്നത്. 600 കി.മീ റേഞ്ച് വരുന്ന വാഹനത്തിന് വെറും മൂന്ന് സെക്കന്റിനുള്ളില്‍ പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്ററിലേക്ക് വേഗത കൈവരിക്കാന്‍ സാധിക്കും.
Content Highlights:Dubai Police add luxury electric Lotus to fleet of tourist patrol cars
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."