HOME
DETAILS
MAL
അബുദബിയിൽ മോട്ടോർസൈക്കിൾ,ബൈക്ക് യാത്രികർക്കായുള്ള സുരക്ഷാ ബോധവത്കരണ പരിപാടിയുമായി പോലീസ്
backup
February 05 2024 | 15:02 PM
അബുദബി:അബുദബി മോട്ടോർസൈക്കിൾ, ബൈക്ക് യാത്രികർക്ക് സുരക്ഷാ അവബോധം നൽകുന്നതിനായി പോലീസ് ഒരു പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിച്ചു. 2024 ഫെബ്രുവരി 4-നാണ് അബുദബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
മോട്ടോർസൈക്കിൾ, ബൈക്ക് , ഇലക്ട്രിക് ബൈക്ക്, സൈക്കിൾ യാത്രികർക്കിടയിൽ സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ വളർത്തുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പ്രചാരണ പരിപാടി. എമിറേറ്റിലെ ഇത്തരം യാത്രികർ കൈക്കൊള്ളേണ്ടതായ സുരക്ഷാ മാനദണ്ഡങ്ങൾ ഈ പ്രചാരണ പരിപാടിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി എമിറേറ്റിലുടനീളം ലഘുലേഖകൾ,റിഫ്ലക്റ്റീവ് വെസ്റ്റുകൾ, സുരക്ഷാ, ഫസ്റ്റ് എയ്ഡ് ഉപകരണങ്ങൾ എന്നിവ പോലീസ് ഉദ്യോഗസ്ഥർ വിതരണം ചെയ്തു.
Content Highlights:Police with safety awareness program for motorcycle and bike commuters in Abu Dhabi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."