ഐ.പി.ഒക്ക് ഒരുങ്ങി ഹ്യുണ്ടായ്; ലക്ഷ്യം ഏറ്റവും വലിയ ഐ.പി.ഒ
ഐ.പി.ഒക്ക് ഒരുങ്ങി ഹ്യുണ്ടായ്; ലക്ഷ്യം ഏറ്റവും വലിയ ഐ.പി.ഒ
ന്യൂഡൽഹി: ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഒരുങ്ങി ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായ്. ഈ വർഷം അവസാനം നടത്തുന്ന പ്രാഥമിക ഓഹരി വിൽപന (ഐ.പി.ഒ) യിലൂടെ 25,000 കോടി രൂപ സമാഹരിക്കാനാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്. പദ്ധതി യാഥാർഥ്യമായാൽ ഓഹരി വിപണിയിലെ ഏറ്റവും വലിയ ഐ.പി.ഒയായി ഹ്യുണ്ടായ് മാറും.
15-20 ശതമാനം ഓഹരിയാണ് ഐ.പി.ഒയിലൂടെ ഹ്യുണ്ടായ് വിൽക്കുക. നിലവിൽ എൽ.ഐ.സിയുടെ 21,000 കോടി ഐ.പി.ഒ ആണ് ഏറ്റവും വലുത്. 25,000 കോടി രൂപയുടെ ഐ.പി.ഒ യുമായി ഹ്യുണ്ടായ് എത്തിയാൽ അത് ഏറ്റവും വലിയ ഐ.പി.ഒ ക്കുള്ള വഴിതുറക്കും.
മാരുതി സുസുകി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (എച്ച്.എം.ഐ.എൽ). 1996ൽ പ്രവർത്തനം തുടങ്ങിയ എച്ച്.എം.ഐ.എല്ലിന് 13 മോഡലുകൾ നിലവിലുണ്ട്. രാജ്യത്താകെ 1366 ഷോറൂമുകളും 1549 സർവിസ് സെൻററുകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."