HOME
DETAILS

വെറുപ്പിൻ്റെ അജൻഡ വിധി നിശ്ചയിക്കാൻ അനുവദിക്കരുത്

  
backup
February 08 2024 | 00:02 AM

dont-let-the-agenda-of-hate-dictate-judgment

രാജ്യം വീണ്ടും പൊതുതെരഞ്ഞെടുപ്പിന്റെ പടിവാതിലിലെത്തിനിൽക്കുമ്പോൾ ബി.ജെ.പിയുടെ വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും അജൻഡകൾ കൂടുതൽ സ്വീകാര്യത നേടുന്നതിന്റെ ആശങ്കയിലാണ് പൗരസമൂഹം. ബാബരി തകർത്ത ഭൂമിയിൽ രാമക്ഷേത്രമുയരുന്നതിന്റെ ആവേശം പരകോടിയിലാണ്. പിന്നാലെ ജ്ഞാൻവാപി പള്ളിയുടെ ഒരു ഭാഗത്ത് കോടതി ഉത്തരവോടെ ക്ഷേത്രം തുറക്കാനും പൂജ നടത്താനും സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് സംഘ്പരിവാർ. രാമനെ അയോധ്യയിലേക്ക് തിരികെക്കൊണ്ടുവന്ന മോദി, ശിവനെയും കൃഷ്ണനെയും കൊണ്ടുവരുമെന്നാണ് ഇപ്പോൾ ഉത്തരേന്ത്യൻ തെരുവുകളിൽ സംഘ്പരിവാറിന്റെ മുദ്രാവാക്യം. മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിയും വരാണസിയിലെ ജ്ഞാൻവാപി പള്ളിയും തകർത്ത് അവിടെ ക്ഷേത്രം സ്ഥാപിക്കുമെന്നാണ് മുദ്രാവാക്യത്തിന്റെ അർഥം. അടുത്ത അഞ്ചുകൊല്ലത്തേക്കുകൂടി രാജ്യത്ത് ഭരണം നടത്താൻ മോദിക്ക് ഈ മുദ്രാവാക്യങ്ങൾ മതിയാവും.


ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി, സ്വയം വികസന നായകനായി പ്രതിഷ്ഠിച്ചാണ് 2014ൽ ആദ്യമായി പ്രധാനമന്ത്രി പദവിയിലെത്തിയത്. കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ നായകനായി മോദി സ്വയം വാഴ്ത്തി. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും രാജ്യം അതിവേഗം പുരോഗതിയിലേക്ക് കുതിക്കാൻ പോകുന്നുവെന്നുമായിരുന്നു വായ്ത്താരി. എന്നാൽ, സർക്കാരിന്റെ അജൻഡകളിൽ നിന്ന് ഇതെല്ലാം പെട്ടെന്ന് തന്നെ അപ്രത്യക്ഷമായി. വികസനവും പുരോഗതിയുമൊന്നുമില്ല. കള്ളപ്പണത്തെക്കുറിച്ചും കേൾക്കാനില്ല. മുസ് ലിം വിദ്വേഷമാണ് ഇപ്പോൾ പ്രധാന ഭരണനയം. ജനാധിപത്യമെന്ന സങ്കൽപം രാഷ്ട്രീയ പാർട്ടികളുടെ അജൻഡകളിൽ നിന്നുപോലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ബി.ജെ.പിയുടെ വർഗീയ അജൻഡകളോട് നേർക്കുനേർ പൊരുതാനാവാതെ ആശയക്കുഴപ്പത്തിലാണ് പ്രതിപക്ഷം.


ഇപ്പോൾ കൈയടക്കലുകളും വെട്ടിപ്പിടിക്കലുമാണ് രാജ്യത്ത് നടക്കുന്നത്. ഉത്തർപ്രദേശിലെ ഭഗ്പത് ജില്ലയിലെ 600 കൊല്ലം പഴക്കമുള്ള സൂഫി ശൈഖ് ബദറുദ്ദീൻ ഷാ ദർഗ ഹിന്ദുക്കൾക്ക് കൈമാറാൻ ഉത്തരവിട്ടിരിക്കുകയാണ് ജില്ലാ കോടതി. കൈമാറേണ്ട ഭൂമിയിൽ ദർഗയോടൊപ്പം മുസ് ലിം ഖബർസ്ഥാനും ഉൾപ്പെടും. മഹാഭാരതത്തിൽ പാണ്ഡവരെ കൂട്ടത്തോടെ കത്തിച്ചുകൊല്ലാൻ ദുര്യോദനൻ പണിത ലക്ഷ്യഗൃഹം ഇവിടെയാണെന്നാണ് ഹിന്ദുത്വവാദികളുടെ വാദം. ദർഗയ്ക്കുള്ളിൽ കടന്നുകയറിയ ഹിന്ദുത്വവാദികൾ അത് കൈയടക്കാൻ നോക്കിയതോടെ ദർഗയുടെ കൈകാര്യകർത്താക്കൾക്ക് കോടതിയെ സമീപിക്കേണ്ടിവന്നു. ഈ കേസാണ് അവസാനം ഇത്തരത്തിലൊരു വിധിയിലെത്തിയത്.

ഡൽഹി മെഹ്‌റോളിയിലെ 600 വർഷം പഴക്കമുള്ള പള്ളി അക്കുൻജി മസ്ജിദ് ഡൽഹി ഡവലപ്‌മെന്റ് അതോറിറ്റി പൊളിച്ചുനീക്കിയത് അനധികൃത കൈയേറ്റമാണെന്ന് ആരോപിച്ചാണ്. ഡൽഹി ഡവലപ്‌മെന്റ് അതോറിറ്റി ഉണ്ടായതുപോലും 67 വർഷം മുമ്പ് മാത്രമാണ്. പള്ളി പണിതത് മുഗളൻമാർക്കും മുമ്പുള്ള ഡൽഹി സുൽത്താനേറ്റിന്റെ കാലത്ത് റസിയ സുൽത്താനയാണ്. അന്ന് ഇന്നത്തെ ഇന്ത്യപോലുമില്ല.


മുസ് ലിംകളുടെ ആരാധനാലയങ്ങൾ കൈയടക്കലും പൊളിച്ചുമാറ്റലുമെല്ലാം ഹിന്ദുത്വവാദി ആൾക്കൂട്ടത്തെ രസിപ്പിക്കും. രാജ്യത്ത് വിഭാഗീയതയും വംശീയതയും ശക്തമാകും. അതിൽ ഭൂരിപക്ഷസമൂഹം തങ്ങൾക്കൊപ്പം നിൽക്കും. അത് വീണ്ടും അധികാരത്തിലെത്തിക്കുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. ഫലത്തിൽ മേൽക്കോയ്മാ രാഷ്ട്രീയമാണ് അടുത്ത തെരഞ്ഞെടുപ്പിന്റെ വിധി നിശ്ചയിക്കാൻ പോകുന്നത്. സയ്യിദ് നഖ് വി തന്റെ ‘ദി മുസ് ലിം വാനിഷസ്’ എന്ന നാടകത്തിൽ ഇന്ത്യയിലെ 20 കോടി മുസ് ലിംകൾ പൊടുന്നനെ അപ്രത്യക്ഷമാകുന്ന ഒരു രംഗം അവതരിപ്പിക്കുന്നുണ്ട്.

20 കോടി മുസ് ലിംകൾക്കൊപ്പം രാജ്യത്തുനിന്ന് ജനാധിപത്യം കൂടിയാണ് അപ്രത്യക്ഷമാകാൻ പോകുന്നത്. 20 കോടി വരുന്ന വിഭാഗത്തെ പ്രതിനിധീകരിക്കാൻ ഒരാൾ പോലുമില്ലാത്ത സർക്കാരാണ് രാജ്യം ഭരിക്കുന്നത്. എല്ലാ മേഖലകളിൽ നിന്നും മുസ് ലിംകളും അവരുടെ ചിഹ്നങ്ങളും അപ്രത്യക്ഷമാകുന്നു. ഇന്ന് ഭരണഘടനയുടെ മാനുഷിക മൂല്യങ്ങൾക്ക് വിപരീത ദിശയിലാണ് രാജ്യം സഞ്ചരിക്കുന്നത്.
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ രാജ്യത്ത് വ്യാപകമാണ്. ഭരണകൂടം ഇത്തരം പ്രവൃത്തികളെ നേരിട്ട് പ്രോത്സാഹിപ്പിക്കുകയും ഭൂരിപക്ഷത്തിനൊപ്പം നിൽക്കുകയും ചെയ്യുന്നു.

ജനുവരി 22ന് അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ രാമരാജ്യത്തിന്റെ വരവ് പ്രഖ്യാപിച്ചു. രാമരാജ്യമെന്നത് ഗാന്ധിയുടെ ആശയമായിരുന്നു. എന്നാൽ, രാജ്യത്ത് ഹിന്ദു വിശ്വാസത്തിന്റെ മേൽക്കോയ്മ പ്രഖ്യാപിക്കുന്ന ഒരു മതവിഭാഗവുമായി രാമരാജ്യത്തിന് ഒരു ബന്ധവുമില്ലെന്നായിരുന്നു ഗാന്ധി വിശ്വസിച്ചിരുന്നത്. ആർ.എസ്.എസോ ഹിന്ദു മഹാസഭയോ നിലവിൽ വരുന്നതിനും മുമ്പ് ഒരു ദിവ്യാധിപത്യ ഹിന്ദുരാഷ്ട്രം സൃഷ്ടിക്കുന്നതിനുള്ള അവരുടെ പ്രചാരണങ്ങൾ യാഥാർഥ്യമാകുന്നതിനും മുമ്പുതന്നെ, ഗാന്ധി ഈ ആശയത്തെ എതിർത്തു.

ഏതെങ്കിലും ഒരു മതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ നിർവചിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു.
മുസ് ലിംകളെ ഇല്ലാതാക്കാനുള്ള അജൻഡയിൽ, ഇല്ലാതാകുന്നത് രാജ്യത്തിന്റെ കാതലായ പ്രശ്‌നങ്ങളാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, അസമത്വം, മനുഷ്യാവകാശങ്ങൾ, മനുഷ്യവികസനം, സാമൂഹികനീതി മുതലായവ. എന്നാൽ, രാജ്യത്ത് അവ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന പ്രശ്‌നങ്ങളല്ല.

ഹിന്ദുത്വവാദികളുടെ ഭിന്നിപ്പിന്റെ അജൻഡകളെ തിരിച്ചറിയാനും ചെറുക്കാനുമുള്ള ബോധ്യം പ്രതിപക്ഷത്തിനെങ്കിലും ഉണ്ടാകുമെന്നാണ് പ്രത്യാശിക്കുന്നത്. ഹിന്ദുത്വവാദത്തിന് ജനാധിപത്യമെന്ന അജൻഡ മുന്നിൽവച്ചാണ് അവർ ജനങ്ങളെ സമീപിക്കേണ്ടത്. വരുന്ന തെരഞ്ഞെടുപ്പ്, രാജ്യത്തെ ജനാധിപത്യത്തിന്റെ സംരക്ഷണത്തിൽ നിർണായകമാണെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറയുന്നത്. ഈ ബോധ്യത്തിൽ നിന്നുവേണം പ്രതിപക്ഷം അജൻഡ നിശ്ചയിക്കേണ്ടത്. ജനാധിപത്യത്തെ എന്തു വിലകൊടുത്തും സംരക്ഷിച്ചേ മതിയാവൂ. വെറുപ്പിന്റെ അജൻഡയാവരുത് വിധി നിർണയിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  2 days ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago