കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ചുമത്തിയത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ചുമത്തിയത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍
കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ചാത്തന്നൂരിലെ പത്മകുമാറും കുടുംബവും മാത്രമാണ് കേസില്‍ പ്രതിപട്ടികയിലുള്ളത്. 5 കോടി രൂപയുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ 2021 മുതല്‍ തുടങ്ങിയ ഗൂഢാലോചനയ്ക്ക് പിന്നാലെയാണ് തട്ടിക്കൊണ്ടു പോകലെന്നാണ് കണ്ടെത്തല്‍. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടില്‍ 1000 പേജ് ഉള്ള കുറ്റപത്രം സമര്‍പ്പിച്ചത്.
ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബാലികയെ തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവില്‍ പാര്‍പ്പിക്കുക, മുറിവേല്‍പ്പിക്കുക, ഗൂഢാലോചന, തെളിവ് നശിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ഉള്ളത്. ബാലികയുടെ സഹോദരനാണ് സംഭവത്തിലെ ദൃക്സാക്ഷി. സാക്ഷി പട്ടികയില്‍ നൂറിലേറെ പേരുണ്ട് ശാസ്ത്രീയ തെളിവുകളാണ് കൂടുതല്‍. ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ എന്നിവ കുറ്റപത്രത്തിന്റെ ഒപ്പം സമര്‍പ്പിച്ചു. ഇനി വിചാരണ നടപടികള്‍ ആരംഭിക്കും.
2023 നവംബര്‍ 27ന് വൈകിട്ട് സഹോദരനൊപ്പം ട്യൂഷന് പോയി തിരിച്ചുവരികയായിരുന്ന 6 വയസ്സുകാരിയെ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. കുട്ടിയുടെ സഹോദരനും കുട്ടിയും നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളിലേയ്ക്ക് പൊലീസ് എത്തിചേരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."