കേരളത്തില്‍ താല്‍ക്കാലിക ജോലി; പി.എസ്.സി വേണ്ട; ഇന്റര്‍വ്യൂ വഴി നേരിട്ട് നിയമനം
കേരളത്തില്‍ താല്‍ക്കാലിക ജോലി; പി.എസ്.സി വേണ്ട; ഇന്റര്‍വ്യൂ വഴി നേരിട്ട് നിയമനം
സയന്റിഫിക് അപ്രന്റീസ് നിയമനം
ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കീഴിലെ ലബോറട്ടറിയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസ് തസ്തികയില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കെമിസ്ട്രി/ മൈക്രോ ബയോളജി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിഷയങ്ങളില്‍ 50 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്,തിരിച്ചറിയില്‍ രേഖകളുടെ പകര്‍പ്പുമായി ഫെബ്രുവരി 22 ന് രാവിലെ 11 ന് ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
മെക്കാനിക് നിയമനം
താനൂര്‍ മത്സ്യഫെഡ് ഒ.ബി.എം വര്‍ക്ക് ഷോപ്പിലേയ്ക്ക് താത്കാലികാടിസ്ഥാനത്തില്‍ മെക്കാനിക്കിനെ നിയമിക്കുന്നു. അപേക്ഷകര്‍ ഐ.ടി.ഐ (ഫിറ്റര്‍, ഇലക്ട്രിക്കല്‍, മെഷിനിസ്റ്റ്) യോഗ്യതയും ഒ.ബി.എം സര്‍വീസിങില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ദിഷ്ട വിദ്യാഭ്യാസ ഇല്ലാത്തവരാണെങ്കില്‍ ഒ.ബി.എം. സര്‍വീസിങില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഹൈഡ്രോളിക് പ്രെസ്സിങ് മെഷീന്‍ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യവും ഉള്ളവരായിരിക്കണം. ഫെബ്രുവരി 13 വൈകിട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0494 2423503.
മലപ്പുറത്ത് ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം
നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ജില്ലയിലെ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആയുര്‍വേദ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. ഫെബ്രുവരി 14ന് രാവിലെ പത്തുമണിക്ക് മലപ്പുറം മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ വെച്ച് അഭിമുഖം നടക്കും. സര്‍ക്കാര്‍ അംഗീകരിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് യോഗ്യത നേടിയ 2023 ഫെബ്രുവരി 14ന് 40 വയസ് കവിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ www.nam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
മലപ്പുറത്ത് ആയുഷ് മിഷനില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ നിയമനം
നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ജില്ലയിലെ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളിലേക്ക് കരാറടിസ്ഥാനത്തില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍മാരെ നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യു ഫെബ്രുവരി 14ന് രാവിലെ 11.30ന് മലപ്പുറം മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കും. ജി.എന്‍.എം യോഗ്യതയും നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ 2023 ഫെബ്രുവരി 14ന് 40 വയസ് കവിയാത്തവരാകണം. കൂടുതല്‍ വിവരങ്ങള്‍ www.nam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
സമഗ്ര ശിക്ഷ കേരളയില്‍ ഓവര്‍സിയര്‍ നിയമനം
സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് ഓഫീസില്‍ ഓവര്‍സിയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിടെക് /ബി.ഇ സിവില്‍ എന്‍ജിനീയറിങ് ബിരുദവും 1 വര്‍ഷത്തെ പ്രവൃത്തി പരിചയവും. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഫെബ്രുവരി 12 ന് വൈകിട്ട് 5 നകം ജില്ലാ പ്രൊജക്ട് ഓഫീസില്‍ നല്‍കണം. ഫോണ്‍: 04936 203338.
ഇന്‍സ്‌പെക്ഷന്‍ സ്റ്റാഫ്, പാക്കിങ് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇന്‍സ്‌പെക്ഷന്‍ സ്റ്റാഫ്/ പാക്കിംഗ് അസിസ്റ്റന്റ് തസ്തികയില്‍ ഓപ്പണ്‍, മുസ്ലിം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗക്കാര്‍, ലാറ്റിന്‍ കാത്തലിക്/ ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങളില്‍ 5 താത്ക്കാലിക ഒഴിവുകളുണ്ട്. പ്ലസ് ടു വും ലേബല്‍ പ്രിന്റിംഗ് യൂണിറ്റിലെ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 01/01/2023 ന് 1840 നും മധ്യേയായിരിക്കണം പ്രായം. (നിയമാനുസൃത വയസ്സിളവ് ബാധകം). 15500 രൂപയാണ് വേതനം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേയ്ഞ്ചുകളില്‍ 24 നകം പേര് രജിസ്റ്റര്‍ ചെയ്യണം. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ സംവരണേതര വിഭാഗക്കാരെയും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."